ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളോട് ചിലത് ചോദിക്കരുത്, ഡോക്ടര്‍ പറയുന്നു

By Web TeamFirst Published Nov 4, 2019, 9:59 PM IST
Highlights

ഭിന്നശേഷിക്കാരായ കുട്ടികളോടും രക്ഷിതാക്കളോടും സംസാരിക്കുമ്പോഴും ഇടപകഴകുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ പറയുന്നു

സമൂഹത്തില്‍ മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളാണ് അതില്‍ പ്രധാനം. ഇത്തരം കുട്ടികളുടെ അവസ്ഥ പോലെ തന്നെയാണ് അവരെ പരിചരിക്കുന്ന രക്ഷിതാക്കളും. ഇത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സാമൂഹിക സാഹചര്യങ്ങള്‍ക്കൊപ്പം തന്നെ നാം അറിയേണ്ടത് അവരുടെ മാനസികാവസ്ഥ കൂടിയാണ്. തീര്‍ത്തും വ്യത്യസ്ഥമായി തന്‍റെ കുട്ടിക്കുവേണ്ടി മാത്രം ജീവിതം തള്ളിനീക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും.

അവര്‍ സാധാരണ സാമൂഹിക വ്യവസ്ഥിതികളോട് പൊരുത്തപ്പെടാന്‍ വരെ ഒരുപക്ഷെ ഉപേക്ഷ കാട്ടിയേക്കാം. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭിന്നശേഷിക്കാരായ കുട്ടികളോടും രക്ഷിതാക്കളോടും സംസാരിക്കുമ്പോഴും ഇടപകഴകുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ പറയുന്നു. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. നിത ജോസഫ് പറയുന്നത് കേള്‍ക്കാം...

click me!