ഈ പോഷകത്തിന്റെ കുറവ് ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും

Published : Nov 04, 2022, 04:55 PM ISTUpdated : Nov 04, 2022, 05:02 PM IST
ഈ പോഷകത്തിന്റെ കുറവ് ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും

Synopsis

നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ എ. വിറ്റാമിൻ എയുടെ കുറവ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. ഡിംപിൾ ജംഗ്ദ പറഞ്ഞു.

നമ്മുടെ കോശങ്ങളുടെ ആരോഗ്യകരമായ വളർച്ചയും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്ന അവശ്യ പോഷകങ്ങളാണ് വിറ്റാമിനുകൾ. മിക്ക വിറ്റാമിനുകളും വെള്ളത്തിൽ ലയിക്കുന്നവയാണ്. 

നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ എ. വിറ്റാമിൻ എയുടെ കുറവ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. ഡിംപിൾ ജംഗ്ദ പറഞ്ഞു.

കുട്ടികളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ എ വളരെ പ്രധാനമാണ്. കുട്ടികളിൽ വിറ്റാമിൻ എയുടെ കുറവ് വയറിളക്കം, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾക്ക് ഇരയാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ബീറ്റാ കരോട്ടിൻ വേണ്ടത്ര കഴിക്കുന്നത് ശ്വാസകോശം, ആമാശയം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് കാരണമാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിറ്റാമിൻ എ സപ്ലിമെന്റുകളുടെ അമിത അളവ് യഥാർത്ഥത്തിൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. വിറ്റാമിൻ എയുടെ കുറവ് മൂലം ഉണ്ടാകാവുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെ്നതാണ് താഴേ പറയുന്നത്...

ഒന്ന്..

കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ വിറ്റാമിൻ എ യുടെ ഒരു സാധാരണ ലക്ഷണമാണ്. വിറ്റാമിൻ എ കുറവുള്ള ആളുകൾക്ക് ആദ്യം അവരുടെ കണ്ണുകൾ വളരെ വരണ്ടതായി കാണാവുന്നതാണ്. ഇത് കോർണിയയ്ക്കും റെറ്റിനയ്ക്കും കേടുവരുത്തും.

രണ്ട്...

രോഗപ്രതിരോധ പ്രവർത്തനത്തിൽ വിറ്റാമിൻ എ വളരെ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ എ യുടെ കുറവുള്ള ഒരു വ്യക്തിക്ക് പതിവായി അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

മൂന്ന്...

വിറ്റാമിൻ എ കുറവുള്ള ആളുകൾക്ക് വിവിധ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം. വിറ്റാമിൻ എയുടെ കുറവ് ചർമ്മം വരണ്ടതാകാം അല്ലെങ്കിൽ ചൊറിച്ചിൽ അനുഭവപ്പെടാം. ചിലർക്ക് തലയോട്ടി വരണ്ടതാക്കുന്നു.

നാല്...

വിറ്റാമിൻ എ പ്രത്യുൽപാദനത്തിൽ ഒരു പങ്കു വഹിക്കുന്നു. മാത്രമല്ല, വന്ധ്യതയ്ക്കും ​ഗർഭം ധരിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ