
പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രമേഹത്തെ കുറെക്കൂടി ഗൗരവത്തോടെ ഇന്ന് ഏവരും സമീപിക്കാറുണ്ട്. പ്രമേഹം പല ഗൗരവതരമായ ആരോഗ്യാവസ്ഥകളിലേക്കും രോഗങ്ങളിലേക്കും നയിക്കുന്നു എന്നതിനാലാണ് ഇത്.
പ്രമേഹം പല അനുബന്ധപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കുമെന്ന് പറഞ്ഞുവല്ലോ. ഇക്കൂട്ടത്തില്‍ വരുന്ന എന്നാല്‍ അധികമാരും അറിയാത്ത ഒന്നിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. യുപിയിലെ 'സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസി'ല്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനമാണ് ഇതെക്കുറിച്ച് വിശദീകരിക്കുന്നത്.
അതായത്, പ്രമേഹരോഗികളില്‍ പ്രമേഹം ക്രമേണ എവരുടെ എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അത് പിന്നീട് അസ്ഥിക്ഷയം അഥവാ 'ഓസ്റ്റിയോപോറോസിസ്' എന്ന അവസ്ഥയിലെത്താമെന്നും പഠനം പറയുന്നു.
അധികവും പ്രായമായവരിലാണ് പ്രമേഹം എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലെത്തുകയെന്നും പഠനം പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലാണെങ്കില്‍ മറ്റ് വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഈ പ്രശ്നം കൂടാമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.
'കാത്സ്യം കുറയുന്നതാണ് ഇതില്‍ ഏറ്റവും വലിയ വെല്ലുവിളിയാകുന്നത്. മുതിര്‍ന്നവരില്‍ ദിവസത്തില്‍ എത്തുന്നത് ശരാശരി 200 മില്ലിഗ്രാം കാത്സ്യമാണ്. ഇത് പോര. 1000-2000 മില്ലിഗ്രാം കാത്സ്യമെങ്കിലും ദിവസത്തില്‍ എടുക്കേണ്ടതുണ്ട്. അതുപോലെ തന്നെ സൂര്യപ്രകാശമേല്‍ക്കുന്നത് കുറയുന്നതോടെ വൈറ്റമിൻ ഡി അപര്യാപ്തമാകുന്നു. ഇതുംകൂടിയാകുമ്പോള്‍ എല്ലുകളുടെ ആരോഗ്യത്തിന് തിരിച്ചടിയാവുകയാണ്. ഇന്ത്യയില്‍ 70 ശതമാനത്തിലധികം പേരില്‍ വൈറ്റമിൻ-ഡി കുറവ് കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യായാമമില്ലായ്മയാണ് അടുത്തയൊരു പ്രശ്നം. ഇതും ഇന്ത്യക്കാരില്‍ കൂടുതലാണ്...'- പഠനത്തെ ആധാരമാക്കിക്കൊണ്ട് ഗവേഷകനായ ഡോ. ആര്‍എൻ ശ്രീവാസ്തവ പറയുന്നു.
നേരത്തെ തന്നെ എല്ലുകളുടെ ആരോഗ്യകാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്നവരാണെങ്കില്‍ പ്രമേഹം കൂടിയാകുമ്പോള്‍ ഈ പ്രശ്നങ്ങള്‍ ഇരട്ടിക്കുകയാണ്.
Also Read:- സ്ട്രോക്ക് അഥവാ പക്ഷാഘാതം കൂടുതല്‍ ബാധിക്കുക സ്ത്രീകളെയോ? ലക്ഷണങ്ങള്‍ അറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam