പ്രമേഹരോ​ഗികൾ പതിവായി ഉലുവ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Published : Jul 12, 2023, 03:23 PM IST
പ്രമേഹരോ​ഗികൾ പതിവായി ഉലുവ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഉലുവ. ഇതിൽ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഷുഗര്‍ അളവ് നിയന്ത്രണത്തിലാക്കാന്‍ ഉലുവ സഹായിക്കുന്നു. ഉലുവയിൽ പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. കൂടാതെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും കഴിയും.  

ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ്-2 ഡയബറ്റിസ് മെലിറ്റസ് ഒരു സാധാരണ ഉപാപചയ രോഗമാണ്. ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു. പ്രമേഹരോ​ഗികൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂടാതിരിക്കാൻ ചില ഭക്ഷണങ്ങൾ സഹായിച്ചേക്കും. 

പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഉലുവ. ഇതിൽ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഷുഗർ അളവ് നിയന്ത്രണത്തിലാക്കാൻ ഉലുവ സഹായിക്കുന്നു. ഉലുവയിൽ പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. കൂടാതെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും കഴിയും.

ദിവസവും 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഇന്റർനാഷണൽ ജേണൽ ഫോർ വൈറ്റമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. 

പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിവുണ്ട്.  കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ കൂടുതൽ നിയന്ത്രിക്കുന്നു. ശരീരം പഞ്ചസാര ഉപയോഗിക്കുന്ന രീതി മെച്ചപ്പെടുത്താനും ഉലുവ വെള്ളം സഹായിക്കുന്നു. ഉലുവ വെള്ളം പതിവായി കുടിക്കുന്നത് ക്രമേണ പ്രമേഹം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നത്. 

ദഹനപ്രശ്നങ്ങൾ, ഹൃദയാഘാതം എന്നിവയ്‌ക്കെതിരെയുള്ള ഫലപ്രദമായ പ്രതിവിധിയാണ് ഉലുവ. ഇവയിൽ നാരുകളും ആന്റിഓക്‌സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഉലുവ കുതിർത്ത വെള്ളം ദിവസവും കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.

ഉലുവ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു. ഉലുവയിലെ അമിനോ ആസിഡ് സംയുക്തങ്ങൾ പാൻക്രിയാസിലെ ഇൻസുലിൻ ഡിസ്ചാർജ് പ്രോത്സാഹിപ്പിക്കുന്നു, ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു.

Read more പ്രമേഹമുള്ളവർക്ക് കുടിക്കാവുന്ന മൂന്ന് തരം ചായകൾ

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ