പ്രമേഹമുള്ളവർ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

Published : Apr 06, 2023, 08:01 PM IST
പ്രമേഹമുള്ളവർ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

Synopsis

നിങ്ങൾക്ക് ദാഹം അനുഭവപ്പെടുകയോ അമിതമായി മൂത്രമൊഴിക്കുകയോ രാവിലെ കാഴ്ച മങ്ങുകയോ ചെയ്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതാണെന്ന് മനസിലാക്കാം. ടൈപ്പ് 1 പ്രമേഹമുള്ളവരിൽ ഇത് പ്രത്യേകിച്ചും സാധാരണമാണ്. കാരണം അവർക്ക് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  

പ്രമേഹമുള്ള ആളുകൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഷുഗർ അളവ് കൂട്ടാതെ ദിവസം മുഴുവൻ സുസ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, അന്നജം എന്നിവ അടങ്ങിയ ശരിയായ അനുപാതത്തിൽ സമീകൃതാഹാരം കഴിക്കുന്നത് ശരീരത്തിന് മികച്ച തുടക്കം നൽകും. 

 കരൾ അധിക ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നതിനാൽ പ്രമേഹമുള്ള ആളുകൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ വർദ്ധനവ് അനുഭവപ്പെടുന്ന സമയം കൂടിയാണ് പ്രഭാതം. ഇത് ചിലരിൽ ഹൈപ്പർ ഗ്ലൈസീമിയയിലേക്ക് നയിച്ചേക്കാം. നിങ്ങൾക്ക് ദാഹം അനുഭവപ്പെടുകയോ അമിതമായി മൂത്രമൊഴിക്കുകയോ രാവിലെ കാഴ്ച മങ്ങുകയോ ചെയ്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതാണെന്ന് മനസിലാക്കാം. ടൈപ്പ് 1 പ്രമേഹമുള്ളവരിൽ ഇത് പ്രത്യേകിച്ചും സാധാരണമാണ്. കാരണം അവർക്ക് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ടൈപ്പ് 2 പ്രമേഹമുള്ളവർ രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ ചെയ്യുന്ന ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ഉച്ചഭക്ഷണമോ അത്താഴമോ പോലുള്ള വലിയ ഭക്ഷണത്തിന് രണ്ട് മണിക്കൂർ ശേഷം പരിശോധിക്കേണ്ടത് പ്രധാനമാണ്...- ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് അവന്തി ദേശ്പാണ്ഡെ പറയുന്നു. രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?...

ഒന്ന്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാണെങ്കിൽ 1 ടീസ്പൂൺ പശുവിൻ നെയ്യിൽ അൽപം മഞ്ഞൾപ്പൊടി ഉപയോഗിച്ച് കഴിക്കുന്നത് ശീലമാക്കാം. രാവിലെ വെറും വയറ്റിൽ തന്നെ കഴിക്കുന്നതാണ് നല്ലത്.

പ്രമേഹമുള്ള ആളുകൾക്ക് പഞ്ചസാരയുടെ ആസക്തി അനുഭവപ്പെടുന്നു. നെയ്യ് ദിവസം മുഴുവൻ പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാനും സഹായിക്കുന്നു. മറുവശത്ത്, പ്രമേഹത്തിൽ സാധാരണയായി കാണപ്പെടുന്ന വീക്കം കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുന്നു.

രണ്ട്...

ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ അല്ലെങ്കിൽ 30 മില്ലി നെല്ലിക്ക നീര് അല്ലെങ്കിൽ നാരങ്ങ നീര് 100 മില്ലി വെള്ളത്തിൽ കലർത്തി കുടിക്കുന്നത് നല്ലതാണ്. 

മൂന്ന്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ ഇൻസുലിന്റെ സ്വാധീനം അനുകരിക്കാൻ അറിയപ്പെടുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ദിവസത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് കറുവപ്പട്ട പൊടിച്ച ഒരു ഹെർബൽ ടീ തയ്യാറാക്കാം.

നാല്...

ദിവസത്തിൽ കാർബോഹൈഡ്രേറ്റ് ആഗിരണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ഉലുവ വെള്ളം. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

അഞ്ച്...

ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കിൽ പകൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയാണെങ്കിൽ, രാവിലെ ആദ്യം കുതിർത്ത ബദാം, വാൽനട്ട് അല്ലെങ്കിൽ ബട്ടർ ചേർത്ത പഴം പോലെയുള്ള ചെറിയ പ്രോട്ടീൻ ലഘുഭക്ഷണം കഴിക്കാം. 

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകളിതാ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്ലഡ് ഷുഗർ അളവ് കൂടുതലാണെന്നതിന്റെ 6 ലക്ഷണങ്ങൾ ഇതാണ്
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ