
എല്ലാ വർഷവും ഏപ്രിൽ 7 നാണ് ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത്. ലോകാരോഗ്യ ദിനം 1950 ൽ ലോകാരോഗ്യ സംഘടന സ്ഥാപിച്ചു. ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ദിനം ആഘോഷിക്കുന്നു. 2023-ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം 'എല്ലാവർക്കും ആരോഗ്യം' എന്നതാണ്.
1948-ൽ, ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനും ദുർബലരായവരെ സേവിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി സ്ഥാപിക്കാൻ ലോക രാജ്യങ്ങൾ ഒത്തുചേർന്നു. പൊണ്ണത്തടി, പ്രമേഹം, കരൾ രോഗം, സ്ട്രോക്ക്, ഹൈപ്പർടെൻഷൻ തുടങ്ങിയ രോഗങ്ങളെ തടയുന്നതിന് ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം കഴിക്കുന്നുവെന്നും ജീവിതശൈലി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്...
ഉപ്പ്...
നമ്മുടെ ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും അമിതമായി ഉപയോഗിക്കുന്ന പ്രവണത നമുക്കുണ്ട്. മാത്രമല്ല രണ്ടിന്റെയും ഉപഭോഗം പരമാവധി കുറയ്ക്കണം. നിങ്ങളുടെ ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും എത്രത്തോളം പരിമിതപ്പെടുത്തുന്നുവോ അത്രയും നല്ല ആരോഗ്യം നിലനിർത്താനുള്ള സാധ്യത കൂടുതലാണ്. സോയ അല്ലെങ്കിൽ ഫിഷ് സോസുകൾ പോലുള്ള ഉപ്പിട്ട സോസുകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഉപയോഗം കുറയ്ക്കുക.
കൊഴുപ്പ്...
ചില കൊഴുപ്പുകൾ ശരീരത്തിന് നല്ലതാണെങ്കിലും, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. ചുവന്ന മാംസവും സംസ്കരിച്ച ചുട്ടുപഴുപ്പിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും പകരം വെളുത്ത മാംസമോ മറ്റ് ആരോഗ്യകരമായ മറ്റു മാർഗങ്ങളോ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് നല്ലത്.
പോഷകാഹാരം...
ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, മാംസം, മുട്ട, പാലുൽപ്പന്നങ്ങൾ അടങ്ങിയ ആരോഗ്യകരവും സമീകൃതമായ ഭക്ഷണക്രമം ശീലമാക്കുക. ശരീരത്തിന് ദിവസം മുഴുവൻ ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
മധുരപാനീയങ്ങൾ...
പലപ്പോഴും നമ്മൾ കഴിക്കുന്ന പാനീയങ്ങളിൽ അധിക പഞ്ചസാര അടങ്ങിയേക്കാം. എന്നാൽ അത് നമ്മൾ അറിയാതെ തന്നെ ശരീരത്തിന് ദോഷം ചെയ്യും. ശീതളപാനീയങ്ങൾ, ജ്യൂസ്, റെഡി-ടു ഡ്രിങ്ക് കോഫി തുടങ്ങിയ മധുര പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക.
എല്ലാവർക്കും ആരോഗ്യം ; ലോകാരോഗ്യ ദിനത്തെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam