
മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് പയർവർഗ്ഗങ്ങൾ. പ്രോട്ടീന്റെ കലവറ, നാരുകളുടെ നല്ല ഉറവിടം, കാർബോഹൈഡ്രേറ്റ് ലഭിക്കുന്നതിനുള്ള ആരോഗ്യകരമായ മാർഗ്ഗം, ഇതിലും മികച്ച പോഷകാഹാരം ഉണ്ടാകില്ലെന്ന് തന്നെ പറയാം.
പ്രമേഹമുള്ളവർക്കും പയറുവർഗ്ഗങ്ങൾ ഒരു സൂപ്പർ ഫുഡ് ആണ്. പ്രമേഹനിയന്ത്രണത്തിന് അത്യന്താപേക്ഷിതമായ ഗ്ലൈസെമിക് നിയന്ത്രണം, രക്തത്തിലെ ലിപിഡുകൾ കുറയ്ക്കൽ, ശരീരഭാരം നിയന്ത്രിക്കൽ എന്നിവയിലേക്ക് പൾസ് ഉപഭോഗം എങ്ങനെ നയിക്കുമെന്ന് വർഷങ്ങളായി നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പതിവായി പയറുവർഗ്ഗങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാൻ സഹായിക്കും.
പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് പയർ. അവയിൽ പ്രോട്ടീൻ, ഫൈബർ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്, ബി വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പയറുകൾ നാരുകളാൽ സമ്പന്നമാണ്. ഭക്ഷണത്തിന് ശേഷമുള്ള ഗ്ലൂക്കോസ് സ്‌പൈക്കിനെ ഇത് മന്ദഗതിയിലാക്കുന്നു.
പയർവർഗ്ഗങ്ങളിൽ അന്നജം ധാരാളം അടങ്ങിയിട്ടുണ്ട്. അന്നജത്തിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക സ്രോതസ്സാണിത്. ഇത് കുടൽ ബാക്ടീരിയയെ മെച്ചപ്പെടുത്തുന്നു. ഇത് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അവ പ്രോട്ടീൻ സമ്പുഷ്ടമാണ്. 1 കപ്പ് പയറിൽ 12-15 ഗ്രാം പ്രോട്ടീൻ നൽകും. പ്രമേഹരോഗികൾക്ക് ഇത് ഇൻസുലിൻ പ്രവർത്തനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
പ്രമേഹരോഗികളിൽ പയർവർഗ്ഗങ്ങൾ പതിവായി കഴിച്ചതിന് ശേഷം HbA1c, ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ്, പോസ്റ്റ്‌പ്രാൻഡിയൽ ബ്ലഡ് ഗ്ലൂക്കോസ് എന്നിവയിൽ കുറവുണ്ടായതായി ഒന്നിലധികം പഠനങ്ങളുണ്ട്. "ആന്തോസയാനിൻ" എന്ന പിഗ്മെന്റുകൾ ഹൃദയ സംബന്ധമായ തകരാറുകൾ, ദീർഘകാല പ്രമേഹ സങ്കീർണതകൾ, കാൻസർ എന്നിവ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
കാപ്പി കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമോ? വിദഗ്ധർ പറയുന്നത്