ശ്വാസകോശത്തെ ആരോ​ഗ്യകരമായി നിലനിർത്തുന്നതിന് ഇതാ ചില മാർ​ഗങ്ങൾ

Published : Feb 12, 2023, 09:32 PM ISTUpdated : Feb 12, 2023, 09:36 PM IST
ശ്വാസകോശത്തെ ആരോ​ഗ്യകരമായി നിലനിർത്തുന്നതിന് ഇതാ ചില മാർ​ഗങ്ങൾ

Synopsis

മലിനമായ വായു ദിവസേനയുള്ള സമ്പർക്കം ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കും. മസ്തിഷ്കം, വൃക്കകൾ, കരൾ തുടങ്ങിയ അവയവങ്ങൾക്ക് ദീർഘകാല തകരാറുണ്ടാക്കാം.

വായു മലിനീകരണം വിവിഘ രോ​ഗങ്ങൾക്ക് കാരണമാകും. തലച്ചോറ്, വൃക്കകൾ, കരൾ തുടങ്ങിയ അവയവങ്ങൾക്ക് കേടുവരുത്തും. മോട്ടോർ വാഹനങ്ങൾ,വ്യാവസായിക യൂണിറ്റുകൾ, കാട്ടുതീ എന്നിവയാണ് വായു മലിനീകരണത്തിന്റെ പൊതു കാരണങ്ങൾ. 

വായു മലിനീകരണം നമ്മുടെ ശ്വാസകോശത്തിന് ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നു. മലിനമായ വായു ദിവസേനയുള്ള സമ്പർക്കം നിങ്ങളുടെ ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കും. മസ്തിഷ്കം, വൃക്കകൾ, കരൾ തുടങ്ങിയ അവയവങ്ങൾക്ക് ദീർഘകാല തകരാറുണ്ടാക്കാം. ശ്വാസകോശങ്ങളെ മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കാനും അവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇതാ ചില മാർ​ഗങ്ങൾ...

എയറോബിക് വ്യായാമങ്ങൾ ചെയ്യുക...

നിങ്ങളുടെ ദിനചര്യയിൽ എയ്റോബിക് വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്തും. എയ്റോബിക് വ്യായാമങ്ങളിൽ ഓട്ടം, നടത്തം, സൈക്ലിംഗ്, നീന്തൽ, നൃത്തം, ബോക്സിംഗ്, ടെന്നീസ് പോലുള്ള കായിക വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്നു.

 ഭക്ഷണത്തിൽ വിറ്റാമിൻ ഡി ഉൾപ്പെടുത്തുക...

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വിറ്റാമിൻ ഡി ഉൾപ്പെടുത്താം. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിക്കുന്നത് കോർട്ടികോസ്റ്റീറോയിഡ് ചികിത്സ ആവശ്യമുള്ള ആസ്ത്മ ആക്രമണങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ദി ലാൻസെറ്റ് നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. വിറ്റാമിൻ ഡി സാധാരണയായി സാൽമൺ, മുട്ട, മത്തി തുടങ്ങിയ മൃഗ ഉൽപ്പന്നങ്ങളിൽ കാണപ്പെടുന്നു.

ശ്വസന വ്യായാമങ്ങൾ ചെയ്യുക...

ശ്വസന വ്യായാമങ്ങൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ദിവസവും ശ്വസന വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ഒരു ദിവസം 30 ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ഉയർന്ന രക്തസമ്മർദ്ദത്തെ ചികിത്സിക്കാനോ തടയാനോ കഴിയുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക...

ശ്വാസകോശത്തെ നല്ല നിലയിൽ നിലനിർത്തുന്നതിന് കാർബോഹൈഡ്രേറ്റ് കുറവുള്ളതും ആരോഗ്യകരമായ കൊഴുപ്പ് കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ  ഉൾപ്പെടുത്താം.  ശ്വാസനാളത്തിന്റെ വീക്കം കുറയ്ക്കുന്നതിന് ആൻറി-ഇൻഫ്ലമേറ്ററി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ബെറികൾ, ഡാർക്ക് ചോക്ലേറ്റ്, മഞ്ഞൾ എന്നിവ  ഭക്ഷണത്തിൽ ചേർക്കാവുന്ന ചില ഭക്ഷണങ്ങളാണ്.

പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ...

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ