പ്രമേഹമുള്ള സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനം

Published : Jul 23, 2019, 02:28 PM ISTUpdated : Jul 23, 2019, 02:34 PM IST
പ്രമേഹമുള്ള സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനം

Synopsis

പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹം ചികിത്സിക്കുന്നതില്‍ സ്ത്രീകള്‍ അശ്രദ്ധരാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ജോർജ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിന്റെ ​ഗവേഷകനായ സാൻ പീറ്റേഴ്‌സ് പറയുന്നു.

പ്രമേഹമുള്ള സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്.) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ലോകത്താകമാനം 41.5 കോടിയാളുകള്‍ക്കാണ് നിലവില്‍ പ്രമേഹമുള്ളതെന്ന് ​ഗവേഷകർ പറയുന്നു. ഇതില്‍ 19.9 കോടിയും സ്ത്രീകളാണ്. 

2017ലെ കണക്ക് പ്രകാരം 72 ദശലക്ഷം പ്രമേഹരോഗികളുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. രാജ്യത്തെ പ്രായപൂര്‍ത്തിയായവരിൽ 8.8 ശതമാനം ആളുകളും പ്രമേഹരോഗികളാണെന്നാണ് ​ഗവേഷകർ പറയുന്നത്. ടൈപ്പ്-1 പ്രമേഹം സ്ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ 47 ശതമാനം കൂട്ടുന്നു.

 പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ജോർജ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിന്റെ ​ഗവേഷകനായ സാൻ പീറ്റേഴ്‌സ് പറയുന്നത്. ഡയബെറ്റോളജിയ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. 

പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹം ചികിത്സിക്കുന്നതില്‍ സ്ത്രീകള്‍ അശ്രദ്ധരാണെന്ന് സാൻ പീറ്റേഴ്‌സ് പറയുന്നു. 2040 ആകുമ്പോഴേക്കും ഏകദേശം 313 ദശലക്ഷം സ്ത്രീകൾക്ക് ഈ രോഗം ബാധിക്കുമെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചായയും കാപ്പിയും കൊടുക്കരുത്, കാരണങ്ങൾ ഇതാണ്
കൂടുതൽ നേരം ഉറങ്ങുന്നത് മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം; ഇക്കാര്യങ്ങൾ അവഗണിക്കരുത്