ടൂത്ത് ബ്രഷ് മാറ്റാറായോ? എപ്പോഴാണ് മാറ്റേണ്ടത്?

Published : Apr 19, 2026, 04:05 PM IST
tooth brush

Synopsis

നിങ്ങളുടെ ടൂത്ത് ബ്രഷിൽ ദിവസവും ബാക്ടീരിയകളെ അടിഞ്ഞ് കൂടുന്നു. നിങ്ങൾ ഓരോ തവണ ബ്രഷ് ചെയ്യുമ്പോഴും ചില അണുക്കൾ പറ്റിപ്പിടിക്കാറുണ്ട്. നിങ്ങളുടെ ടൂത്ത് ബ്രഷ് ബാത്ത്റൂമിൽ സൂക്ഷിക്കുമ്പോൾ ബാക്ടീരിയകൾ പെരുകാനുള്ള സാധ്യത കൂട്ടുന്നു.

ദന്തസംരക്ഷണത്തിന് ടൂത്ത് ബ്രഷിന് പ്രധാന പങ്കാണുള്ളത്. പലരും ടൂത്ത് ബ്രഷ് വർഷങ്ങളോളം ഉപയോ​ഗിക്കാറുണ്ട്. യഥാർത്ഥത്തിൽ ടൂത്ത് ബ്രഷ് എപ്പോഴാണ് മാറ്റേണ്ടത്? ശരാശരി, ഓരോ മൂന്ന് മാസത്തിലും ടൂത്ത് ബ്രഷ് മാറ്റേണ്ടത് പ്രധാനമാണ്. അതുകൊണ്ട് തന്നെ ടൂത്ത്ബ്രഷ് തിരഞ്ഞെടുക്കുന്നതിലും ഉപയോഗിക്കുന്നതിലും കൃത്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ ടൂത്ത് ബ്രഷിൽ ദിവസവും ബാക്ടീരിയകളെ അടിഞ്ഞ് കൂടുന്നു. നിങ്ങൾ ഓരോ തവണ ബ്രഷ് ചെയ്യുമ്പോഴും ചില അണുക്കൾ പറ്റിപ്പിടിക്കാറുണ്ട്. നിങ്ങളുടെ ടൂത്ത് ബ്രഷ് ബാത്ത്റൂമിൽ സൂക്ഷിക്കുമ്പോൾ ബാക്ടീരിയകൾ പെരുകാനുള്ള സാധ്യത കൂട്ടുന്നു.

കൂടുതൽ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് അണുബാധയ്ക്കും പല്ലു ദ്രവിക്കലിനും കാരണമാകും. കൂടാതെ ഒരുപാട് നേരം ബ്രഷ് ചെയ്യുന്നത് ബ്രഷുകളുടെ നാരുകൾ വളയാനും അത് മോണകളിൽ കേടുപാടുണ്ടാക്കാനും സാധ്യതയുണ്ട്.

കൂടാതെ കൂടുതൽ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് പല്ലുകളിൽ നിന്നും മോണകളിൽ നിന്നും ഫലകവും ബാക്ടീരിയയും നീക്കം ചെയ്യാൻ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. ബ്രെഷ് വളഞ്ഞതോ പരുക്കനായി തോന്നുന്നതോ ആണെങ്കിൽ പുതിയത് വാങ്ങേണ്ട സമയമായി എന്നാണ് സൂചിപ്പിക്കുന്നത്. പഴകിയ ബ്രഷ് അത്ര നന്നായി വൃത്തിയാക്കില്ല. മാത്രമല്ല നിങ്ങളുടെ മോണകൾക്ക് പുതുമ തോന്നുന്നതിനു പകരം വേദന അനുഭവപ്പെടുകയും ചെയ്യും.

ഓറൽ സർജറി, റൂട്ട് കനാൽ തെറാപ്പി, മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സയ്ക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്. ജലദോഷം, പനി, വൈറൽ അണുബാധ എന്നിവ വന്നതിന് ശേഷം ടൂത്ത് ബ്രഷ് മാറ്റാനും പ്രത്യേകം ശ്രദ്ധിക്കണം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

World Liver Day 2026 : ഇന്ന് ലോക കരൾ ദിനം ; കരളിനെ കാക്കാൻ ജീവിതശെെലിയിൽ ചെയ്യേണ്ട കാര്യങ്ങൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ 7 വഴികൾ