കിഡ്നി സ്റ്റോൺ വരാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടത്...

By Web TeamFirst Published Jul 3, 2020, 3:45 PM IST
Highlights

വെള്ളം വേണ്ടത്ര കുടിക്കാത്തതാണ് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. കൂടാതെ തെറ്റായ ഭക്ഷണശീലവും ആധുനിക ജീവിത രീതികളും കിഡ്നി സ്റ്റോണ്‍ വാരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് വൃക്കയിലെ കല്ല് (കിഡ്നി സ്റ്റോൺ). ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ഏത് കാലാവസ്ഥയിലും കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്. കിഡ്‌നിയെ മാത്രമല്ല ശരീരത്തിലെ മറ്റ് ചില അവയവങ്ങളേയും ഇത് ബാധിക്കുന്നു. ശരീരത്തിലെ ജലാംശം നഷ്ടമാവുന്നതോടെ കിഡ്‌നിയുടെ പ്രവര്‍ത്തനം താറുമാറാകുന്നു. പത്ത് അമേരിക്കക്കാരിൽ ഒരാൾക്ക് കിഡ്നി സ്റ്റോൺ ബാധിക്കുന്നതായി ' നാഷണൽ കിഡ്നി ഫൗണ്ടേഷൻ  '  വ്യക്തമാക്കുന്നു.

രക്തത്തിലെ മാലിന്യങ്ങളെയും ശരീരത്തിലെ ആവശ്യമില്ലാത്ത ഫ്ലൂയിഡുകളെയും മൂത്രമായി പുറത്തേക്ക് കളയുന്നത് കിഡ്നിയുടെ ധര്‍മ്മമാണ്. വെള്ളം വേണ്ടത്ര കുടിക്കാത്തതാണ് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. കൂടാതെ തെറ്റായ ഭക്ഷണശീലവും ആധുനിക ജീവിത രീതികളും കിഡ്നി സ്റ്റോണ്‍ വാരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
വയറിന്റെ അടിഭാ​ഗത്ത് വേദന ഉണ്ടാവുക, മൂത്രത്തിന്റെ നിറം മാറുക എന്നിവയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

വേണ്ടത്ര ജലാംശം ഉണ്ടെങ്കിൽ കിഡ‍്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പ്രതിദിനം 8 മുതൽ 12‌ ​ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് നാഷണൽ കിഡ്നി ഫൗണ്ടേഷൻ നിർദേശിക്കുന്നത്. ഇതിലൂടെ മൂത്രം കൂടുതൽ ഒഴിക്കാനും കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത്​ തടയാനും സാധിക്കുന്നു.

 ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ മാഗ്നിഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.  ബീഫ് പോലുള്ള റെഡ്മീറ്റ്, മുട്ട, കടല്‍മത്സ്യം തുടങ്ങിയവ യൂറിക് ആസിഡിന്റെ അംശം വര്‍ധിക്കാനും അതുവഴി കല്ലിനും സാധ്യതയുണ്ടാക്കുന്നു. 

ടിവി കണ്ട് കൊണ്ട് ഉറങ്ങുന്ന ശീലമുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ...


 

click me!