പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക്; 'ഹെൽത്തി ഡയറ്റ് പ്ലാൻ' പിന്തുടരൂ

By Web TeamFirst Published Mar 18, 2021, 12:28 PM IST
Highlights

പ്രമേഹബാധിതർ ഹെൽത്തി ഡയറ്റ് പ്ലാൻ പിന്തുടരണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിൽ ഫൈബർ, പ്രോട്ടീൻ, കാർബണുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. മെെദ, പഞ്ചസാര, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ വർദ്ധിപ്പിക്കാൻ കാരണമാകും. അത് കൊണ്ട് തന്നെ ഇവ  ഒഴിവാക്കുക.

ടെെപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. അമിതവണ്ണം, രക്തസമ്മർദ്ദം,  ഹൃദയാഘാത സാധ്യത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ പ്രമേഹം പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. ചിട്ടയായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

പ്രമേഹബാധിതർ ഹെൽത്തി ഡയറ്റ് പ്ലാൻ പിന്തുടരണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിൽ ഫൈബർ, പ്രോട്ടീൻ, കാർബണുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. മെെദ, പഞ്ചസാര, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ വർദ്ധിപ്പിക്കാൻ കാരണമാകും. അത് കൊണ്ട് തന്നെ ഇവ  ഒഴിവാക്കുക.

പ്രമേഹരോഗികൾ രാവിലെ ചായ / കാപ്പി കഴിക്കുന്നത് ഒഴിവാക്കണെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കാരണം ഇത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനും കാരണമാകും. പ്രമേഹമുള്ളവർ ഉലുവ, ജീരകം, നെല്ലിക്ക ചേർത്ത വെള്ളം കുടിക്കുന്നത് ശീലമാക്കുക. മാത്രമല്ല, ദിവസവും ഒരുപിടി നട്സും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പെരുംജീരകം, ഉലുവ, ജീരകം തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ദഹനം എളുപ്പമാക്കാൻ സഹായിക്കുക, മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേ​ഹമുള്ളവർ ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. 

രാത്രി ഭക്ഷണത്തിൽ പോഷകസമൃദ്ധമായ പച്ചക്കറികളും പയർവർഗ്ഗങ്ങളും ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്. കാരണം, ഇവയിൽ ഗ്ലൈസെമിക് സൂചികയിൽ കുറവാണ്, മാത്രമല്ല പോഷകങ്ങൾ അടങ്ങിയതുമാണ്. 

സിങ്കിന്റെ കുറവ് പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

click me!