മുഖത്തെ കറുത്ത പാടുകൾ മാറാൻ ഒലീവ് ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കൂ

By Web TeamFirst Published Mar 17, 2021, 10:58 PM IST
Highlights

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിലിലെ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ്, ചർമ്മത്തിന് കേടുപാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ആരോഗ്യകരമായ എണ്ണകളിൽ ഒന്നാണ് ഒലീവ് ഓയിൽ. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിലിലെ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ്, ചർമ്മത്തിന് കേടുപാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യ അളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.  ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.

രണ്ട്...

പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ രണ്ട് തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഇത് സഹായിക്കും.

മൂന്ന്...

അരകപ്പ് ഓട്‌സ് വേവിച്ചെടുക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

മുഖത്തെ കറുത്ത പാടുകളും കഴുത്തിന് ചുറ്റുമുള്ള കറുപ്പും അകറ്റാം; ഈ പാക്കുകൾ ഉപയോ​ഗിച്ച് നോക്കൂ

click me!