കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റ് പ്ലാൻ ഇതാ...

By Web TeamFirst Published Apr 28, 2019, 12:58 PM IST
Highlights

കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും.കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ‍ഡയറ്റ് പ്ലാനിനെ കുറിച്ചറിയാം...

കൊളസ്ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം. 

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ‍ഡയറ്റ് പ്ലാനിനെ കുറിച്ചറിയാം...

രാവിലെ 6 മണിക്ക്...

എഴുന്നേറ്റ് ഉടൻ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കാം. ( ഉന്മേഷം കിട്ടാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഏറ്റവും നല്ലതാണ് നാരങ്ങ.)

 ബ്രേക്ക്ഫാസ്റ്റ് 8 മണിക്ക് മുൻപ് കഴിക്കുക...

രാവിലെ എട്ട് മണിക്ക് മുൻപ് തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരു ബൗൾ ഓട്സും, ഒരു കപ്പ് ​ഗ്രീൻ ടീയും അല്ലെങ്കിൽ ഇഞ്ചി ചായ കുടിക്കാവുന്നതാണ്. 

10 മണിക്ക് ഏതെങ്കിലും ഫ്രൂട്ട്....

ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് ക്യത്യം 10 മണിക്ക് തന്നെ ഏതെങ്കിലും ഫ്രൂട്ട് കഴിക്കാം. ആപ്പിൾ, പേരക്ക, ഓറഞ്ച്, മാതളം അങ്ങനെ ഏതെങ്കിലും ഒരെണ്ണം മാത്രം.) ഇടനേരങ്ങിൽ വെള്ളം ധാരാളം കുടിക്കാൻ ശ്രമിക്കുക. 

ഉച്ചയ്ക്ക് 1.00 മണിക്ക് ഉച്ച ഭക്ഷണം...

ക്യത്യം ഒരു മണിക്ക് തന്നെ ഉച്ചഭക്ഷണം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചോറ് ഒരു ബൗൾ, വേവിച്ച പച്ചക്കറികൾ, ഇലക്കറികൾ, എന്നിവ ചോറിന്റെ കൂടെ ധാരാളം കഴിക്കാം. ( ചോറിന്റെ അളവ് കുറച്ച് കറിയുടെ അളവ് കൂട്ടാം).

4 മണിക്ക് ​​ഗ്രീൻ ടീ....

കൊളസ്ട്രോൾ കുറയാൻ ഏറ്റവും നല്ലതാണ് ​ഗ്രീൻ ടീ. നാല് മണിക്ക് ഒരു ​ഗ്ലാസ് ​ഗ്രീൻ ടീയും വേണമെങ്കിൽ ഒരു നാലോ അഞ്ചോ നട്സും കഴിക്കാം.

രാത്രി 7 മണിക്ക് അത്താഴം...

അത്താഴം എപ്പോഴും നേരത്തെ കഴിക്കാൻ ശ്രമിക്കുക. രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് പൊണ്ണത്തടി ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രിയിൽ ചോറ് ഒഴിവാക്കുക. പകരം രണ്ട് ചപ്പാത്തിയും വെജിറ്റബിൾ സാലഡും കഴിക്കാം. 

രാത്രിയിൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ​ഏറെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രമേഹരോഗികൾ ഇഞ്ചി ചായ കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.


 

click me!