വെറും വയറ്റിൽ കാപ്പി കുടിക്കാമോ; ന്യൂട്രീഷനിസ്റ്റ് പറയുന്നത്

By Web TeamFirst Published Apr 28, 2019, 11:52 AM IST
Highlights

രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പഠനം. എന്തെങ്കിലും ലഘുഭക്ഷണം കഴിച്ച ശേഷം മാത്രം കാപ്പി കുടിക്കുന്നതാകും കൂടുതൽ നല്ലത്.​ ഗർഭകാലത്ത് കാപ്പി കുടിക്കരുതെന്നും ക്ലീനിക്കൽ ന്യൂട്രീഷ നീസ്റ്റായ ഡോ.പ്രിയങ്ക പറയുന്നു.

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പഠനം. രാവിലെ ശരീരത്തിലെ കോർട്ടിസോൾ അളവ് ഉയർന്ന് നിൽക്കും. രക്തത്തിലെ പഞ്ചസാര നിരക്ക് താഴുക, മാനസിക സംഘർഷം തുടങ്ങിയ സാഹചര്യങ്ങൾക്കനുസൃതമായി ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. ഇതിന്റെ അളവ് കൂടിനിൽക്കുമ്പോൾ കഫീൻ ശരീരത്തിലെത്തിയാൽ രണ്ട് തരം പ്രശ്നങ്ങളാണ് ഉണ്ടാവുക. 

കഫീൻ ശരീരത്തിലെത്തുമ്പോൾ കോർട്ടിസോളിന്റെ ഉത്പാദനം കുറയാമെന്ന് അപ്പോളോ ഹോസ്റ്റ്പിറ്റലിലെ ക്ലീനിക്കൽ ന്യൂട്രീഷനീസ്റ്റായ ഡോ. പ്രിയങ്ക റോഹ്ത്താങ്കി പറയുന്നു. കഫീൻ ടോളറൻസ് വർധിപ്പിക്കുമെന്നതാണ് മറ്റൊരു കാര്യം. രാവിലെ പത്ത് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിൽ കാപ്പി കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് പഠനങ്ങൾ പറയുന്നു.  

 രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും പഠനത്തിൽ പറയുന്നു. എന്തെങ്കിലും ലഘുഭക്ഷണം കഴിച്ച ശേഷം മാത്രം കാപ്പി കുടിക്കുന്നതാകും കൂടുതൽ നല്ലത്.​ ഗർഭകാലത്ത് കാപ്പി കുടിക്കരുതെന്നും
 ഡോ. പ്രിയങ്ക പറയുന്നു.

            

click me!