സ്തനാര്‍ബുദം; പ്രധാനപ്പെട്ട 3 ല​ക്ഷണങ്ങൾ

By Web TeamFirst Published Apr 28, 2019, 10:20 AM IST
Highlights

സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാകുന്ന വേദനയില്ലാത്ത തെന്നി മാറാത്ത മുഴകൾ ആണ് പ്രധാന ലക്ഷണം. സ്തനങ്ങൾ ആഴ്ച്ചയിൽ ഒരിക്കല്ലെങ്കിലും സ്വയം പരിശോധിക്കണം. സ്തനങ്ങളിൽ മുഴയോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും മാറ്റാമോ കാണുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറിനെ കാണുക.

സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന രോ​ഗമാണ് സ്തനാർബുദം. തുടക്കത്തിലെ തന്നെ തിരിച്ചറിഞ്ഞാൽ വളരെ പെട്ടെന്ന് ചികിത്സിച്ച് മാറ്റാവുന്ന രോ​​ഗമാണ് സ്തനാര്‍ബുദം. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്. മറ്റു ക്യാൻസറുകളെ പോലെ തിരിച്ചറിയാന്‍ പ്രയാസമേറിയതല്ല ബ്രസ്റ്റ് കാന്‍സര്‍.

 സ്വയം പരിശോധനകളിലൂടെ ഇതിന്റെ തുടക്കം സ്വയം കണ്ടെത്താന്‍ കഴിയും. സംശയാസ്പദമായി എന്തെങ്കിലും സ്തനങ്ങളില്‍ കാണുകയോ എന്തെങ്കിലും ലക്ഷണം തോന്നുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറിനെ കണ്ട് പരിശോധന നടത്തുക. സ്തനാര്‍ബുദത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ....

സ്തനത്തിലുണ്ടാകുന്ന മുഴ...

സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാകുന്ന വേദനയില്ലാത്ത തെന്നി മാറാത്ത മുഴകൾ ആണ് പ്രധാന ലക്ഷണം. സ്തനങ്ങൾ ആഴ്ച്ചയിൽ ഒരിക്കല്ലെങ്കിലും സ്വയം പരിശോധിക്കണം. സ്തനങ്ങളിൽ മുഴയോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും മാറ്റാമോ കാണുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറിനെ കാണുക. മുലഞെട്ടുകള്‍ ഉള്ളിലേക്ക്  തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ചര്‍മം ചുവപ്പ് നിറമാവുകയോ ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കണം.

തടിപ്പുകള്‍, ചൊറിച്ചില്‍ ഉണ്ടാവുക...

സ്തനഞെട്ടുകളിൽ നിന്നു രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം, രണ്ടു സ്തനങ്ങളും തമ്മിൽ കാഴ്ചയിലുള്ള വ്യത്യാസം, മുലഞെട്ടുകൾ അകത്തേക്കു വലിഞ്ഞിരിക്കുക, സ്തനചർമത്തിലെ തടിപ്പുകളും ചൊറിച്ചിലും എന്നിവ കണ്ടാൽ ഡോക്ടറെ സമീപിച്ചു കാൻസർ ഉണ്ടോയെന്നു പരിശോധിച്ചറിയേണ്ടതാണ്.

സ്തനങ്ങളില്‍ വേദന...

അവഗണിക്കാന്‍ പാടില്ലാത്ത മറ്റൊരു ലക്ഷണമാണിത്. ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ട. വേദന നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. കക്ഷത്തിലുണ്ടാകുന്ന കഴല, വീക്കം എന്നിവയും പ്രധാന ലക്ഷണങ്ങളാണ്. 

  
 

click me!