മലബന്ധം തടയാൻ കിടക്കും മുമ്പ് ഇതൊന്ന് കഴിച്ചുനോക്കൂ...

Published : Feb 13, 2023, 10:53 PM IST
മലബന്ധം തടയാൻ കിടക്കും മുമ്പ് ഇതൊന്ന് കഴിച്ചുനോക്കൂ...

Synopsis

മോശം ഭക്ഷണം, ഉറക്കമില്ലായ്മ, കായികാധ്വാനമില്ലായ്മ (വ്യായാമമില്ലായ്മ) മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്) എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധികവും ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. അതിനാല്‍ തന്നെ ദഹനപ്രശ്നങ്ങള്‍ നേരിടുന്നപക്ഷം ജീവിതരീതികളെല്ലാം മെച്ചപ്പെടുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്.

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാറുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനമാണ് ദഹനപ്രശ്നങ്ങള്‍. ദഹനമില്ലായ്മ, ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളാണ് അധികപേരിലും കാണാറുള്ളത്.

മോശം ഭക്ഷണം, ഉറക്കമില്ലായ്മ, കായികാധ്വാനമില്ലായ്മ (വ്യായാമമില്ലായ്മ) മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്) എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധികവും ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. അതിനാല്‍ തന്നെ ദഹനപ്രശ്നങ്ങള്‍ നേരിടുന്നപക്ഷം ജീവിതരീതികളെല്ലാം മെച്ചപ്പെടുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്. തുടര്‍ന്നും ശമനം കാണുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുകയും വേണം.

ഇത്തരത്തില്‍ മലബന്ധം തടയാൻ ഡയറ്റില്‍ ചെയ്യാവുന്ന ചിലത് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കട്ടത്തൈരും ഫ്ളാക്സ് സീഡ് പൗഡറും യോജിപ്പിച്ച് കഴിക്കുന്നതാണ് ഒരു പോംവഴി. കട്ടത്തൈര് കഴിക്കുന്നത് നമ്മുടെ വയറ്റിലെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കുന്നതിന് സഹായിക്കുന്നു. ഇതുമൂലം ദഹനപ്രശ്നങ്ങള്‍ക്ക് ആശ്വാസമുണ്ടാകും. അതുപോലെ ഫ്ളാക്സ് സീഡ്സ് ആണെങ്കില്‍ ദഹനം സുഗമമാക്കാൻ സഹായിക്കുന്ന ഫൈബറിന്‍റെ നല്ലൊരു ഉറവിടമാണ്. 

രണ്ട്...

രാവിലെ മറ്റെന്തെങ്കിലും കഴിക്കുന്നതിന് മുമ്പായി നാലോ അഞ്ചോ നെല്ലിക്ക വെള്ളത്തില്‍ ജ്യൂസടിച്ച് കഴിക്കുന്നതും മലബന്ധം ഒഴിവാക്കാൻ ചെയ്യാവുന്നതാണ്. ഇതില്‍ ഉപ്പ് അല്ലാതെ മറ്റൊന്നും ചേര്‍ക്കേണ്ടതില്ല.

മൂന്ന്...

ഓട്ട് ബ്രാൻ കഴിക്കുന്നതും ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കും. ഇതുവഴി മലബന്ധം വലിയൊരു അളവ് വരെ പരിഹരിക്കാനും സാധിക്കും. 

നാല്...

മലബന്ധം പതിവാണെങ്കില്‍ രാത്രിയില്‍ കിടക്കാൻ പോകും മുമ്പ് അല്‍പം പാലില്‍ നെയ് കലര്‍ത്തി കഴിക്കുന്നതും നല്ലതാണ്. പാലിനോട് അലര്‍ജിയുള്ളവര്‍ ഇത് പരീക്ഷിച്ചുനോക്കരുതേ. ഒരു കപ്പ് ചൂടുപാലില് ഒരു ടീസ്പൂണ്‍ നെയ് (നാടൻ നെയ് ആണ് നല്ലത്) ചേര്‍ത്ത് കഴിക്കുകയാണ് വേണ്ടത്.

അഞ്ച്...

ഡയറ്റില്‍ ഇലക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും മലബന്ധം തടയാൻ ഉപകരിക്കും. ചീര, ബ്രൊക്കോളി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഫൈബര്‍, ഫോളേറ്റ്, വൈറ്റമിൻ-സി, വൈറ്റമിൻ- കെ എന്നിവയാലെല്ലാം സമ്പന്നമാണ് ഇലക്കറികള്‍. ഇവയെല്ലാം ദഹനം എളുപ്പത്തിലാക്കുന്നതിനും മലം കട്ടിയാകുന്നത് ഒഴിവാക്കാനും സഹായിക്കുന്ന ഘടകങ്ങളാണ്.

ആറ്...

മലബന്ധം പതിവായി നേരിടുന്നുവെങ്കില്‍ ദിവസത്തില്‍ കുടിക്കുന്ന വെള്ളത്തിന്‍റെ അളവും പരിശോധിക്കുക. വെള്ളം കുടിക്കുന്നത് കുറഞ്ഞാലും മലബന്ധമുണ്ടാകാം. വെള്ളം മാത്രമല്ല ആരോഗ്യകരമായ ജ്യൂസുകളോ സ്മൂത്തികളോ എല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് മലബന്ധത്തിന് ആശ്വാസമേകാൻ സഹായിക്കും. 

Also Read:- ഇടയ്ക്കിടെ ഓക്കാനവും വയറുവേദനയും ഒപ്പം വിശപ്പില്ലായ്മയും; തീര്‍ച്ചയായും പരിശോധിക്കുക...

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?