മുഖക്കുരു അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Aug 27, 2026, 06:45 PM IST
pimples

Synopsis

അമിതമായി പഞ്ചസാര കഴിക്കുന്നത് നേരിട്ട് മുഖക്കുരുവിന് കാരണമാകുന്നില്ലെങ്കിലും, ശരീരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ അത് മുഖക്കുരു വരാൻ വഴിയൊരുക്കുന്നു.

മോശം ജീവിതശൈലിയും ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നതും ശരീര ഭാരം കൂട്ടുക മാത്രമല്ല, ചർമ്മത്തിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ദിവസം മുഴുവൻ നിങ്ങൾ കഴിക്കുന്നത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. മുഖക്കുരു അകറ്റുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

പഞ്ചസാര ഒഴിവാക്കുക

അമിതമായി പഞ്ചസാര കഴിക്കുന്നത് നേരിട്ട് മുഖക്കുരുവിന് കാരണമാകുന്നില്ലെങ്കിലും, ശരീരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ അത് മുഖക്കുരു വരാൻ വഴിയൊരുക്കുന്നു. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് പെട്ടെന്ന് ഉയർത്തുന്നു. ഈ വർദ്ധനവ് ചർമ്മത്തിൽ കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ കാരണമാകുകയും, അതുവഴി അഴുക്കും ബാക്ടീരിയയും അടിഞ്ഞുകൂടി മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ അമിതമായ പഞ്ചസാര/ ഗ്ലൈസെമിക് സൂചിക കൂടിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കുക.

എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക

എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് നേരിട്ട് മുഖക്കുരുവിന് കാരണമാകുന്നില്ല. എന്നാൽ സാധാരണ ജങ്ക് ഫുഡുകളിലുള്ള കാർബോഹൈഡ്രേറ്റ്, പഞ്ചസാര, പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് ശരീരത്തിൽ വീക്കം ഉണ്ടാക്കാനും എണ്ണമയം വർദ്ധിപ്പിക്കാനും സാധിക്കും. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും മുഖക്കുരു വരാനുള്ള സാധ്യതയെ വർധിപ്പിക്കും. അതിനാൽ എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക.

പാലുൽപ്പന്നങ്ങൾ നല്ലതല്ല

ചിലരിൽ പാലുൽപ്പന്നങ്ങളുടെ അമിത ഉപയോഗവും മുഖക്കുരുവിന് കാരണമാകാം. പാലും പാലുൽപ്പന്നങ്ങളും ഇൻസുലിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. അതിനാൽ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക.

പച്ചക്കറികൾ ധാരാളമായി കഴിക്കുക

വിവിധ നിറങ്ങളിലുള്ള പച്ചക്കറികൾ കഴിക്കുന്നത് അവശ്യ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ജലാംശവും പ്രദാനം ചെയ്യുന്നു. ഇവ കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനൊപ്പം കൊളാജൻ ഉൽപ്പാദനത്തെ സഹായിക്കുകയും ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
8 മണിക്കൂർ ഉറങ്ങിയാലും ക്ഷീണം മാറുന്നില്ലേ? കാരണങ്ങൾ ഇതാവാം