Latest Videos

ഈ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദ​​ഹനപ്രശ്നങ്ങൾ അകറ്റാം

By Web TeamFirst Published Apr 30, 2019, 9:54 PM IST
Highlights

ഉപയോ​ഗിച്ച് എണ്ണ വീണ്ടും ഉപയോ​ഗിക്കുന്ന ശീലം ചിലർക്കുണ്ട്. എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടമാകും. കൂടാതെ, നിരവധി അസുഖങ്ങളും പിടിപെടാം. ശരീരത്തിന്‌ ദോഷം ചെയ്യുന്ന റ്റിപിസിയുടെ അംശം  അമിതമായി ശരീരത്തിലെത്തുന്നു. അത്‌ ഫാറ്റി ലിവര്‍, കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്നു. 

ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരാണ് അധികം പേരും. അത് കൊണ്ട് തന്നെ പലവിധത്തിലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നു. വയർ‌ എരിച്ചിൽ, വയർ വേദന, ഭക്ഷണം കുറച്ച് കഴിച്ചാലും വയർ നിറഞ്ഞതായി തോന്നുക ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നു. ദ​​ഹനപ്രശ്നങ്ങൾ അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചറിയാം.

ഒന്ന്...

മദ്യം കഴിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണല്ലോ. പലരും മദ്യത്തിന്റെ കൂടെ ബീഫ് കൂടി കഴിക്കുന്ന ശീലമുണ്ട്. മദ്യവും ബീഫും അപകടകരമായ കോംപിനേഷനാണെന്ന കാര്യം പലർക്കും അറിയില്ല. ഇത് ഗ്യാസ്ട്രൈറ്റിസിനും ഫാറ്റി ലിവർ പോലുള്ള കരൾരോഗങ്ങൾക്കും കാരണമായേക്കാം.

രണ്ട്...

ബേക്കറി പലഹാരങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. സ്ഥിരമായി ബേക്കറി പലഹാരങ്ങൾ കഴിക്കുന്നത് ​ദഹനപ്രശ്നങ്ങളുണ്ടാക്കാം. ബേക്കറി പലഹാരം ഒഴിവാക്കി പകരം വീട്ടിലുണ്ടാക്കുന്ന പ്രഭാതഭക്ഷണം കഴിക്കാം. പഴങ്ങളും നട്സുകളും കഴിക്കാവുന്നതാണ്.

മൂന്ന്...

ഉപയോ​ഗിച്ച് എണ്ണ വീണ്ടും ഉപയോ​ഗിക്കുന്ന ശീലം ചിലർക്കുണ്ട്. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടമാകും. കൂടാതെ, നിരവധി അസുഖങ്ങളും പിടിപെടാം. ശരീരത്തിന്‌ ദോഷം ചെയ്യുന്ന റ്റിപിസിയുടെ അംശം  അമിതമായി ശരീരത്തിലെത്തുന്നു. അത്‌ ഫാറ്റി ലിവര്‍, കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്നു. 

നാല്...

പൊറോട്ട പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. സ്ഥിരമായി പൊറോട്ട കഴിക്കുന്നത് പലതരത്തിലുള്ള ​ദഹനപ്രശ്നങ്ങളുണ്ടാക്കാം. ​ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളിലൊന്നാണ് പൊറോട്ട. മുഴുവൻ ദഹിക്കാതെ അടുത്ത നേരം കഴിക്കുമ്പോള്‍ ദഹനപ്രശ്നങ്ങളുണ്ടാകുന്നു. അതിനാൽ പൊറോട്ട വല്ലപ്പോഴും മാത്രം കഴിക്കുന്നതാകും കൂടുതൽ നല്ലത്. 

click me!