നാല്‍പതുകളിലും 'സ്കിൻ' വെട്ടിത്തിളങ്ങും, യൗവനവും സൂക്ഷിക്കാം; എങ്ങനെയെന്നല്ലേ? നാല് ടിപ്സ്...

Published : Jun 16, 2023, 02:27 PM IST
നാല്‍പതുകളിലും 'സ്കിൻ' വെട്ടിത്തിളങ്ങും, യൗവനവും സൂക്ഷിക്കാം; എങ്ങനെയെന്നല്ലേ? നാല് ടിപ്സ്...

Synopsis

നമ്മുടെ ജീവിതശൈലികളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ ഇങ്ങനെ ചര്‍മ്മത്തില്‍ മാറ്റും വരുന്നതിനെ അല്‍പം കൂടി നീട്ടിവയ്ക്കാനോ, ലഘൂകരിക്കാനോ സാധിക്കും.

ചര്‍മ്മം കൂടുതല്‍ ഭംഗിയിലും തിളക്കത്തിലും ആരോഗ്യത്തിലും കാണപ്പെടുന്നത് കൂടുതലും ചെറുപ്പക്കാരിലായിരിക്കും. നമുക്ക് പ്രായമേറുംതോറും ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാനും ചര്‍മ്മത്തിന്‍റെ തിളക്കം മങ്ങാനും തുടങ്ങും. എന്നാല്‍ ഓരോ വ്യക്തിയിലും ഈ മാറ്റങ്ങള്‍ ഓരോ തീവ്രതയിലാണ് പ്രകടമാവുക. 

നമ്മുടെ ജീവിതശൈലികളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ ഇങ്ങനെ ചര്‍മ്മത്തില്‍ മാറ്റും വരുന്നതിനെ അല്‍പം കൂടി നീട്ടിവയ്ക്കാനോ, ലഘൂകരിക്കാനോ സാധിക്കും. സ്കിൻ കെയര്‍ റുട്ടീൻ (പതിവായ സ്കിൻ കെയര്‍) നിര്‍ബന്ധം തന്നെയാണ്. എന്നാല്‍ പ്രധാനമായും ഭക്ഷണത്തിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ നാല്‍പതുകളിലും സ്കിൻ ചെറുപ്പമായിരിക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചര്‍മ്മവും മുടിയും അഴകോടെയും ആരോഗ്യത്തോടെയുമിരിക്കാൻ പ്രോട്ടീൻ നിര്‍ബന്ധമായും ലഭ്യമായിരിക്കണം. ചര്‍മ്മത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ തീര്‍ക്കുന്നതിനും പ്രോട്ടീൻ സഹായകമാണ്. ശരീരഭാരം അനുസരിച്ച് ഒരു കിലോയ്ക്ക് ഒരു ഗ്രാം എന്ന രീതിയില്‍  പ്രോട്ടീൻ ലഭ്യമാക്കണം.

രണ്ട്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും യൗവനം ഉറപ്പുവരുത്തുന്നതിനുമായി ഭക്ഷണത്തിലൂടെ നിര്‍ബന്ധമായും നേടിയിരിക്കേണ്ടൊരു ഘടകമാണ് ഒമേഗ-3 ഫാറ്റി ആസിഡ്സ്. ചര്‍മ്മത്തിന് മാത്രമല്ല തലച്ചോര്‍, സന്ധികള്‍, ഹൃദയം തുടങ്ങി പല അവയവങ്ങളുടെയും ആരോഗ്യത്തിന് ഒമേഗ-3 ഫാറ്റി ആസിഡ് ആവശ്യമാണ്.

മൂന്ന്...

ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും നിര്‍ബന്ധമായും പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തണം. പ്രത്യേകിച്ച് പ്രായമേറുംതോറുമുള്ള മാറ്റങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് ഏറെ ആവശ്യമാണ്. 

നാല്...

ചര്‍മ്മത്തിന്‍റെ അഴകും ആരോഗ്യവും സൂക്ഷിക്കാൻ വൈറ്റമിനുകളും ധാതുക്കളുമെല്ലാം നിര്‍ബന്ധമായും ആവശ്യമാണ്. ഇവയും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തിയേ പറ്റൂ. വൈറ്റമിൻ-ഡി, വൈറ്റമിൻ ബി 12, അയേണ്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഭക്ഷണത്തിലൂടെ നേടിയേ പറ്റൂ.

Also Read:- നഖം പൊട്ടുന്നത് പതിവാണോ? എങ്കില്‍ നിങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രകൃതിദത്തമായി ബ്ലഡ് പ്രഷർ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 പഴങ്ങൾ