
ഗർഭാവസ്ഥയുടെ ആദ്യ ത്രിമാസത്തിൽ ധാരാളം ഹോർമോൺ മാറ്റങ്ങൾ, മാനസികാവസ്ഥ, ഓക്കാനം, ദഹനസംബന്ധമായ അസ്വസ്ഥത, മലബന്ധം എന്നിവ ഉണ്ടാകുന്നു. ഈ ലക്ഷണങ്ങളെല്ലാം സ്വാഭാവികമാണ്. പക്ഷേ ഇതെല്ലാം വിശപ്പില്ലായ്മയിലേക്ക് നയിച്ചേക്കാം. ഏറെ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ട സമയമാണ് ആദ്യത്തെ മൂന്ന് മാസം എന്ന് പറയുന്നത്.
ആദ്യത്തെ ത്രിമാസത്തിൽ ഒരു സ്ത്രീയുടെ ഉള്ളിൽ വളരുന്ന ഗര്ഭപിണ്ഡത്തിന് ഊർജ്ജം ആവശ്യമാണ്. അതിനാൽ പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളും ഉൾക്കൊള്ളുന്ന ഒരു ലളിതമായ ഭക്ഷണക്രമം ശീലമാക്കുക. ഗർഭിണികൾ പ്രതിദിനം 2000 കലോറിയെങ്കിലും കഴിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ഭക്ഷണത്തിൽ ഇനിപ്പറയുന്ന പോഷകങ്ങൾ അടങ്ങിയിരിക്കണം. കാരണം അവ കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്.
ഫോളിക് ആസിഡ്...
ആദ്യ ത്രിമാസത്തിൽ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഏറ്റവും അത്യാവശ്യമായ പോഷകം ഫോളിക് ആസിഡാണ്. ഇത് അമ്മയ്ക്കും കുഞ്ഞിനും അത്യാവശ്യമാണ്. ഗർഭാവസ്ഥയിൽ ന്യൂറൽ റൂബ് വൈകല്യങ്ങൾ തടയുന്നതിൽ ഫോളിക് ആസിഡ് അല്ലെങ്കിൽ ഫോളേറ്റ് പ്രധാന പങ്ക് വഹിക്കുന്നു.
പ്രോട്ടീൻ...
കുഞ്ഞിനും അമ്മയ്ക്കും പേശികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ അത്യാവശ്യമാണ്. ചിക്കൻ, മുട്ട, തൈര് എന്നിവ പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണമാണ്.
കാൽസ്യം...
കുഞ്ഞിന്റെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് കാൽസ്യം വളരെ പ്രധാനമാണ്. ആദ്യ ത്രിമാസത്തിൽ അമ്മ കഴിക്കുന്ന കാൽസ്യത്തിന്റെ അളവ് ഭാവിയിൽ കുഞ്ഞിന്റെ ആരോഗ്യം നിർണ്ണയിക്കും. കാൽസ്യം കുറവാണെങ്കിൽ അസ്ഥി പ്രശ്നങ്ങൾ ഉണ്ടാകുകയും പിന്നീട് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
ഇരുമ്പ്...
ആദ്യ ത്രിമാസത്തിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുകയും വേണം. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, പ്രതിദിനം 27 മില്ലിഗ്രാം ഇരുമ്പ് ശരീരത്തിലെത്തണമെന്ന് ഡോക്ടർമാർ പറയുന്നു.
വിറ്റാമിൻ സി...
വിറ്റാമിൻ സി അമ്മയ്ക്കും കുഞ്ഞിനും വളരെ പ്രധാനമാണ്. അവ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി പ്രധാനമാണ്. എല്ലുകളുടെയും ടിഷ്യുവിന്റെയും വികസനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ട്രോബെറി, ഓറഞ്ച്, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
തളര്‍ച്ചയും സ്കിൻ ഡ്രൈ ആകുന്നതും ശരീരവേദനയും; നിങ്ങളെ അലട്ടുന്ന കാരണം ഇതാകാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam