കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം വർദ്ധിച്ചതായി പഠനം ‌

Published : Jun 16, 2023, 01:29 PM ISTUpdated : Jun 16, 2023, 02:17 PM IST
 കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം വർദ്ധിച്ചതായി പഠനം ‌

Synopsis

കൊവിഡ് 19 പകർച്ചവ്യാധിയുടെ ആദ്യ വർഷത്തിൽ സ്‌കൂൾ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള പല ഘടകങ്ങളും കുട്ടികളുടെ പ്രവർത്തനക്ഷമത കുറയുന്നതിനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും കാരണമായി. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ടൈപ്പ്-2 പ്രമേഹത്തിന്റെ കൂടുതൽ കേസുകൾക്കും കാരണമായതായി ​ഗവേഷകർ പറയുന്നു. 

കൊവിഡ് 19ന് ശേഷം കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം വർദ്ധിച്ചതായി പഠനം. യുഎസിലെ ഇല്ലിനോയിസിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗമായ ENDO 2023-ൽ അവതരിപ്പിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

കൊവിഡ് 19 പകർച്ചവ്യാധിയുടെ ആദ്യ വർഷത്തിൽ സ്‌കൂൾ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള പല ഘടകങ്ങളും കുട്ടികളുടെ പ്രവർത്തനക്ഷമത കുറയുന്നതിനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും കാരണമായി. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ടൈപ്പ്-2 പ്രമേഹത്തിന്റെ കൂടുതൽ കേസുകൾക്കും കാരണമായതായി ​ഗവേഷകർ പറയുന്നു.

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ജീവിതശൈലി മാറ്റങ്ങളും മാത്രമല്ല ഈ വർധനവിന് കാരണമെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഇതിനുള്ള കാരണങ്ങൾ പൂർണ്ണമായി അറിയില്ല, കൂടുതൽ വിലയിരുത്തൽ ആവശ്യമാണ്. ദാഹം കൂടുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയ പ്രമേഹ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ കണ്ട് പരിശോധന നടത്തുക..." -സംബതാരോ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ഫെലോയായ എസ്തർ ബെൽ പറഞ്ഞു. 

രണ്ടാമത്തെ പഠനത്തിൽ, ഓസ്‌ട്രേലിയയിലെ സിഡ്‌നി സർവകലാശാലയിൽ നിന്നുള്ള ഒരു സംഘം കൊവിഡ് -19 ന് മുമ്പുള്ള രണ്ട് വർഷങ്ങളിൽ നടന്ന 14,663 ഗർഭധാരണങ്ങൾ പരിശോധിച്ചു, അതിൽ 6,890 എണ്ണം ആദ്യ വർഷത്തിലും 6,654 രണ്ടാം വർഷത്തിലും സംഭവിച്ചു.

'കൊവിഡ് -19 സമയത്ത് ഗർഭകാല പ്രമേഹം കൂടുതൽ സാധാരണമായതായി തോന്നുന്നു...'-  varsity’s Reproduction and Perinatal Centreറിലെ ഗവേഷകൻ ജി ജിന റൂ പറഞ്ഞു. ഗർഭധാരണത്തിനു മുമ്പുള്ള ബോഡി മാസ് ഇൻഡക്‌സ്, പൊണ്ണത്തടി, ഗർഭകാല പ്രമേഹത്തിന്റെ മുൻകാല ചരിത്രവും ഉൾപ്പെടെ ഗർഭകാല പ്രമേഹത്തിനുള്ള മറ്റ് അപകട ഘടകങ്ങളിൽ സ്ഥിതിവിവരക്കണക്കനുസരിച്ച് ഗണ്യമായ വർദ്ധനവ് കണ്ടെത്തി. 

ഈ നട്സ് ദിവസവും കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

PREV
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ