
ഉറക്കക്കുറവിന് സിട്രിസിൻ ഉപയോഗിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ. അലർജിക്കുള്ള മരുന്നാണ് സിട്രിസിൻ. തുമ്മൽ, മൂക്കൊലിപ്പ്, ചൊറിച്ചിൽ, ചുവപ്പ്, കണ്ണുകളിൽ വെള്ളം വരിക, അലർജി മൂലമുണ്ടാകുന്ന മൂക്കിലോ തൊണ്ടയിലോ ഉണ്ടാകുന്ന ചൊറിച്ചിൽ എന്നിവ ഒഴിവാക്കാനാണ് പൊതുവെ ഡോക്ടർമാർ സിട്രിസിൻ നിർദേശിക്കുക. തേനീച്ച കുത്തേറ്റതുമൂലമുണ്ടാകുന്ന മൂലമുണ്ടാകുന്ന ചൊറിച്ചിലും തടിപ്പിനും സിട്രിസിൻ ഉപയോഗിക്കുന്നു. ആന്റിഹിസ്റ്റാമൈൻസ് എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തിലാണ് സിട്രിിസൻ.
മയക്കം, ക്ഷീണം, തലവേദന, വായ നിർജലീകരണം, വയറിളക്കം എന്നിവ സിട്രിസിന്റെ പാർശ്വഫലങ്ങളാണ്. സിട്രിസൻ കഴിക്കുന്നത് കൊണ്ട് വലിയ ആരോഗ്യപ്രശ്നങ്ങളോ പാർശ്വഫലങ്ങളോ ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും ഡോക്ടറുടെ നിർദേശത്തോടെ മാത്രം കഴിക്കണണെന്നും ഉറക്കക്കുറവിനുള്ള മരുന്നല്ല സിട്രിസിനെന്നും വിദഗ്ധർ പറയുന്നു. സിട്രിസിൻ കഴിച്ചാലുണ്ടാകുന്ന പാർശ്വഫലമാണ് മയക്കം. അതുകൊണ്ട് തന്നെ കഴിച്ചാൽ ഉറക്കം വരുക സ്വാഭാവികം. എന്നാൽ, ഉറക്കക്കുറവ് മറ്റുകാരണങ്ങളാലാകാമെന്നും അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദേശ പ്രകാരം ഉറക്കക്കുറവിന് പ്രത്യേകം മരുന്നെടുക്കണമെന്നും വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam