താരൻ അകറ്റാൻ ഈ രണ്ട് ചേരുവകൾ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ

Published : Aug 25, 2023, 09:25 AM ISTUpdated : Aug 25, 2023, 09:28 AM IST
താരൻ അകറ്റാൻ ഈ രണ്ട് ചേരുവകൾ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ

Synopsis

പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. വരണ്ട ചർമ്മം, ഫംഗസ് വളർച്ച, അല്ലെങ്കിൽ മറ്റ് അടിസ്ഥാന അവസ്ഥകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം.  

താരനെന്ന വില്ലനെ പലരും ഭയപ്പെടുന്നുണ്ട്. താരൻ മൂലം തലമുടി കൊഴിച്ചിൽ വരെ ഉണ്ടാകാം. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. 

പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. വരണ്ട ചർമ്മം, ഫംഗസ് വളർച്ച, അല്ലെങ്കിൽ മറ്റ് അടിസ്ഥാന അവസ്ഥകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം. താരൻ അകറ്റാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നതിനെ സംബന്ധിച്ച് വിശദീകരിക്കുകയാണ് ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. സീമ ഒബ്‌റോയ് ലാൽ. 

താരൻ അകറ്റാൻ വെളിച്ചെണ്ണയിൽ നാരങ്ങ നീര് ചേർത്ത് ചിലർ ഉപയോ​ഗിക്കാറുണ്ട്. അത് നല്ലതല്ലെന്ന് ഡോ.സീമ ഒബ്‌റോയ് പറയുന്നു. താരൻ അകറ്റാൻ ഒരുകാരണവശാവും ഇത് ഉപയോഗിക്കരുതെന്ന് അവർ പറയുന്നു.  താരൻ ഉള്ള തലയിൽ വെളിച്ചെണ്ണ പുരട്ടിയാൽ അത് പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും ഡോ. സീമ ഒബ്‌റോയ് ലാൽ പറഞ്ഞു.

'എണ്ണമയമുള്ള തലയോട്ടിക്ക് വെളിച്ചെണ്ണ ദോഷകരമാണ്. അതൊടൊപ്പം നാരങ്ങ ചേർക്കുന്നതും കൂടുതൽ ദോഷം ചെയ്യും. അവ ഉപയോ​ഗിക്കുന്നത് ചൊറിച്ചിൽ അല്ലെങ്കിൽ സെബോറെഹിക് ഡെർമറ്റൈറ്റിസ് എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് താരൻ ഉണ്ടെങ്കിൽ ഇവ ഒരുമിച്ച് തലയോട്ടിയിൽ ഉപയോഗിക്കുന്നത് നല്ലതല്ല...' - ഡോ.സീമ പറഞ്ഞു.

തലമുടി കൃത്യമായി അല്ലെങ്കിൽ പതിവായി ഷാംപൂ ചെയ്യാത്തത് താരൻ ഉണ്ടാകുന്നതിന് കാരണമാകുന്നു. താരൻ അകറ്റാൻ ഷാംപൂ നന്നായി നനച്ച് മുടി നന്നായി കഴുകണമെന്നും അവർ പറയുന്നു. കണ്ടീഷണർ കൂടിയായ ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ നിർദ്ദേശിക്കുന്നു. 

Read more ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയർ‌ കഴിക്കൂ, ​ഗുണങ്ങൾ‌ ഇതൊക്കെയാണ്

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്