eating alone| ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? പഠനം പറയുന്നത്

Web Desk   | Asianet News
Published : Nov 06, 2021, 02:52 PM ISTUpdated : Nov 06, 2021, 03:18 PM IST
eating alone| ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? പഠനം പറയുന്നത്

Synopsis

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, മോശം മാനസികാരോഗ്യം, വിഷാദം എന്നിവയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ​ഗവേഷകർ പറയുന്നു.

ഒറ്റയ്ക്കിരുന്ന് ഭക്ഷണം(eating alone)  കഴിക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. പുതിയ പഠനം പറയുന്നത്, ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ലെന്നാണ്. അത്  ഉയർന്ന രക്തസമ്മർദം (high blood pressure), കൊളസ്ട്രോൾ(cholesterol) തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് പഠനത്തിൽ പറയുന്നത്.

'നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റി' (NAMS) നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 65 വയസ്സിന് മുകളിലുള്ള 600 സ്ത്രീകളിൽ പഠനം നടത്തി. ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്നത് അവരുടെ ആരോഗ്യത്തെ ഇത് എപ്രകാരം സ്വാധീനിക്കുന്നുണ്ടെന്നും പഠനത്തിൽ പരിശോധിച്ചു.

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, മോശം മാനസികാരോഗ്യം, വിഷാദം എന്നിവയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ​ഗവേഷകർ പറയുന്നു.

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന പ്രായമായ സ്ത്രീകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഈ പഠനത്തിൽ കണ്ടെത്താനായെന്ന് പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകൻ സ്റ്റെഫാനി ഫൗബിയോൻ പറഞ്ഞു. 

ഏകാന്തത ടൈപ്പ് 2 പ്രമേഹത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക് പൊതുവെ മോശം മാനസികാരോഗ്യം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് 2019 ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 'ഹെർബൽ ടീ'

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ