diabetes diet| രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 'ഹെർബൽ ടീ'

Web Desk   | Asianet News
Published : Nov 06, 2021, 12:58 PM ISTUpdated : Nov 06, 2021, 03:14 PM IST
diabetes diet| രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 'ഹെർബൽ ടീ'

Synopsis

ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും പഞ്ചസാരയുടെ അളവ് സാധാരണ നിലവാരത്തിലേക്ക് കൊണ്ടുവരാനും  ഹെർബൽ ടീകൾ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിലൊന്നാണ് ചെമ്പരത്തി ചായ...

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം (diabetes). പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി(obesity). ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിന് കാരണമാകാം. അമിത വിശപ്പ്, ഇടയ്‌ക്കിടെയുള്ള മൂത്രംപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

പ്രമേഹരോ​ഗികൾ ദൈനംദിന കാര്യങ്ങളിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ദൈനംദിന കാര്യങ്ങളിൽ മാറ്റം കൊണ്ടുവരുന്നത് അനിയന്ത്രിതമായ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം. പ്രമേഹം നിയന്ത്രണവിധേയമാക്കാൻ വ്യായാമം അല്ലാതെ ക്യത്യമായൊരു ഡയറ്റ് കൂടി പിന്തുടരേണ്ടതുണ്ട്.

ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും പഞ്ചസാരയുടെ അളവ് സാധാരണ നിലവാരത്തിലേക്ക് കൊണ്ടുവരാനും  'ഹെർബൽ ടീ' കൾ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിലൊന്നാണ് ചെമ്പരത്തി ചായ...

 

 

രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനീയമാണിത്. ആന്റി ഓക്സിഡന്റ്സിനാൽ സമ്പുഷ്ടമാണ് ഈ ചായ ചർമ്മത്തിനും ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന പാനീയങ്ങളിലൊന്നാണ് ഇത്. നേരിയ രക്തസമ്മർദ്ദമുള്ള ടൈപ്പ് 2 പ്രമേഹ രോഗികൾ ഈ ചായ കുടിക്കുന്നത് ബിപിയെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇനി എങ്ങനെയാണ് ഈ ചായ തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ചെമ്പരത്തി പൂവ്                                             6 എണ്ണം
ഇഞ്ചി                                                             1 ചെറിയ കഷ്ണം
 പട്ട                                                                  ഒരു ചെറിയ കഷ്ണം 
വെള്ളം                                                                3 ഗ്ലാസ്‌ 
തേൻ                                                              ആവശ്യത്തിന് 
നാരങ്ങാനീര്                                             1/2 നാരങ്ങയുടെ നീര്

തയ്യാറാക്കുന്ന വിധം...

ആദ്യം ചെമ്പരത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക. വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്കു ഒഴിക്കുക. രണ്ട് മിനുട്ട് അടച്ച് വയ്ക്കുക. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. ശേഷം നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടോടെ കുടിക്കാം.

ചെമ്പരത്തി ചായ കുടിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ...

ഒന്ന്...

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം, രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ചായ മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. ഹൃദ്രോഗമുണ്ടാകാനുള്ള മറ്റൊരു അപകട സാധ്യത തന്നെയാണ് ഇതും. ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

രണ്ട്...

കരൾ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഇതിലടങ്ങിയിരിക്കുന്ന പോഷക​ഗുണങ്ങൾ ഉള്ളിലെത്തുന്നത് വഴി ലിവർ സ്റ്റീറ്റോസിസ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാൻ കഴിയും. 

മൂന്ന്...

അമിതവണ്ണത്തിൽ നിന്നും രക്ഷ നേടാനായി ഏറ്റവും ഉത്തമമാണ് ചെമ്പരത്തി ചായ. ശരീരത്തിലെ അമിതകൊഴുപ്പ് കുറച്ച് ഭാരം നിയന്ത്രിക്കാൻ ചെമ്പരത്തി ചായ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

 

 

നാല്...

ചെമ്പരത്തി ചായയിൽ പോളിഫെനോളുകളുടെ അളവ് ഉയർന്നതാണ്. അവയ്ക്ക് കാൻസറിനെ തടയാൻ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. രക്തം, വായ, മൂത്രനാളി, ആമാശയം തുടങ്ങിയ ഭാഗങ്ങളിൽ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാനായി ചെമ്പരത്തി ചായ ഫലപ്രദമായ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

അഞ്ച്...

ബ്രോങ്കൈറ്റിസ് മുതൽ ന്യുമോണിയ വരെയുള്ള അസുഖങ്ങളെ പ്രതിരോധിച്ച് നിർത്താനുള്ള ശേഷിയുണ്ട് ചെമ്പരത്തി ചായയ്ക്ക്. മൂത്രനാളിയിലെ പലതരം അണുബാധകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ ഇത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു.

പ്രതിരോധശേഷി കൂട്ടാനായി കുടിക്കാം ഈ ഹെർബൽ ചായകൾ

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?