Constipation During Periods : ആർത്തവ ദിനങ്ങളിലെ മലബന്ധ പ്രശ്നം അകറ്റാൻ ചെയ്യേണ്ടത്...

Published : Jul 16, 2022, 09:41 PM IST
Constipation During Periods :  ആർത്തവ ദിനങ്ങളിലെ മലബന്ധ പ്രശ്നം അകറ്റാൻ ചെയ്യേണ്ടത്...

Synopsis

ആർത്തവ ദിനങ്ങളിൽ മലബന്ധം വളരെ സാധാരണ പ്രശ്നമാണ്. ഈ കാലയളവിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അസന്തുലിതാവസ്ഥയുടെ ഫലമായി മലവിസർജ്ജനത്തിലെ മാറ്റങ്ങൾ മൂലമാണ് മലബന്ധം സംഭവിക്കുന്നത്. 

ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ പ്രശ്നങ്ങൾ പലരിലും കണ്ട് വരാം. 

ആർത്തവ ദിനങ്ങളിൽ മലബന്ധം വളരെ സാധാരണ പ്രശ്നമാണ്. ഈ കാലയളവിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അസന്തുലിതാവസ്ഥയുടെ ഫലമായി മലവിസർജ്ജനത്തിലെ മാറ്റങ്ങൾ മൂലമാണ് മലബന്ധം സംഭവിക്കുന്നത്. എന്നിരുന്നാലും, ഇറിറ്റബിൾ ബവൽ സിൻഡ്രോം അല്ലെങ്കിൽ എൻഡോമെട്രിയോസിസ് പോലുള്ള ചില അടിസ്ഥാന അവസ്ഥകളും ഇതിൽ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 

ആർത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരീരത്തിൽ പ്രൊജസ്ട്രോണിന്റെ അമിതമായ ഉത്പാദനം ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് മലബന്ധത്തിന് കാരണമാകുന്നു. ആർത്തവ ദിവസങ്ങളിലെ മലബന്ധ പ്രശ്നം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ധാരാളം വെള്ളം കുടിക്കുക...

വെള്ളം സാധാരണയായി നമ്മുടെ ശരീരത്തിലെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ്. അവയിൽ മലബന്ധവും ഉൾപ്പെടുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മലബന്ധം വർദ്ധിപ്പിക്കും. ശരീരത്തിൽ ജലാംശം ചേർക്കാൻ സൂപ്പ്, ഹെർബൽ ടീ, ജ്യൂസുകൾ തുടങ്ങിയ ധാരാളം ദ്രാവകങ്ങളും കഴിക്കാം.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക...

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധ പ്രശ്നം ഒരു പരിധി വരെ തടയുന്നു. ആർത്തവ സമയത്ത് ആപ്പിൾ, പേരയ്ക്ക, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയ ധാരാളം പഴങ്ങൾ കഴിക്കുക.

വ്യായാമം...

ആർത്തവ സമയത്ത് ലഘു വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. വ്യായാമം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു. നിങ്ങളുടെ ആർത്തവസമയത്ത് ഉയർന്ന തീവ്രതയുള്ള വർക്ക്ഔട്ടുകൾ ചെയ്യുന്നത് പ്രായോഗികമായേക്കില്ല, അതിനാൽ നടക്കുകയോ മറ്റ് ലഘുവ്യായാമങ്ങളോ ചെയ്യാവുന്നതാണ്.

പ്രോബയോട്ടിക്സ്...

മലബന്ധവും മറ്റ് ഗ്യാസ്ട്രോണമിക് പ്രശ്നങ്ങളും ഒഴിവാക്കാൻ പ്രോബയോട്ടിക് സപ്ലിമെന്റുകൾ സഹായിക്കുന്നു. പ്രോ-ബയോട്ടിക് ഭക്ഷണങ്ങളായ തൈര്, പച്ചക്കറികൾ എന്നിവ മലബന്ധം ഒഴിവാക്കാൻ വളരെ സഹായകരമാണ്.

Read more  ഐസ്ക്രീം കഴിക്കുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങളിതാ...

 

PREV
click me!

Recommended Stories

ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ
മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ