African Swine Fever : എന്താണ് ആഫ്രിക്കൻ സ്വൈൻഫീവർ? അറിഞ്ഞിരിക്കേണ്ടത്...

By Web TeamFirst Published Jul 16, 2022, 7:19 PM IST
Highlights

ആഫ്രിക്കൻ സ്വൈൻ ഫീവർ പന്നികളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന അസുഖമല്ല. പന്നികളിൽമാത്രം ഒതുങ്ങി കാണപ്പെടുന്ന വൈറസ് രോഗമാണിത്. 

കേരളത്തിലേക്കും സംസ്ഥാനത്ത് നിന്നു പുറത്തേക്കും പന്നികൾ, പന്നി മാംസം, പന്നി മാംസ ഉൽപന്നങ്ങൾ, എന്നിവ റോഡ്/റെയിൽ/വ്യോമ/കടൽ മാർഗം കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ഒരു മാസത്തേക്ക് നിരോധിച്ച് സർക്കാർ ഉത്തരവ് പുറത്തിറിക്കി.

പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമായ ആഫ്രിക്കൻ സ്വൈൻഫീവർ (african swine fever) വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് നടപടി. കിഴക്കൻ അസമിലെ ദിബ്രുഗഡ്, ടിൻസുകിയ ജില്ലകളിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ആഫ്രിക്കൻ പന്നിപ്പനി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ആഫ്രിക്കൻ സ്വൈൻഫീവർ?(African Swine Fever)

ആഫ്രിക്കൻ സ്വൈൻ ഫീവർ പന്നികളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന അസുഖമല്ല. പന്നികളിൽ മാത്രം ഒതുങ്ങി കാണപ്പെടുന്ന വൈറസ് രോഗമാണിത്. മറ്റ് പന്നികളിലേക്ക് അതിവേഗം പടരുമെന്നതാണ് ഇതിന്റെ ഭീഷണി. വളർത്തുപന്നികളെയും കാട്ടുപന്നികളെയും മുള്ളൻപന്നികളെയും രോഗം ബാധിക്കും.

കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനങ്ങളിലും രോഗസാധ്യത ഉയർന്നതാണ്. രോഗകാരിയായ വൈറസിന്റെ സംഭരണികൾ ആയാണ് ആഫ്രിക്കൻ കാട്ടുപന്നികൾ അറിയപ്പെടുന്നത്. വൈറസിന്റെ നിലനില്പിനും വ്യാപനത്തിനുമെല്ലാം വലിയ പങ്കുവഹിക്കുന്ന ഇവയിൽ ഈ വൈറസ് രോഗമുണ്ടാക്കാറില്ല.

രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.

കോണ്ടം വിൽപനയിൽ വൻ ഇടിവ്; ​​കയ്യുറ നിർമ്മാണത്തിലേക്ക് നീങ്ങി കമ്പനികൾ

 

click me!