രാത്രിയില്‍ അമിതമായി വിയർക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കണം

Published : Aug 02, 2023, 06:52 PM IST
രാത്രിയില്‍ അമിതമായി വിയർക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കണം

Synopsis

മെലനോമ എന്നത് ശരീരത്തിൽ എവിടെയും വികസിക്കുന്ന ഒരു തരം ത്വക്ക് കാൻസറാണ്. രാത്രിയിലെ വിയർപ്പ് മെലനോമയുടെ ഒരു സാധാരണ ലക്ഷണമാണ്.   

രാത്രിയിൽ അമിതമായി വിയർക്കാറുണ്ടോ?. പല കാരണങ്ങളാൽ രാത്രിയിൽ വിയർപ്പ് അനുഭവപ്പെടാം. ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ ഇത് കൂടുതൽ സാധാരണമാണ്. എന്നാൽ സമ്മർദ്ദമോ, ദേഷ്യമോ ഉണ്ടായാലും വിയർക്കാം.

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും മദ്യം കഴിക്കുന്നതും കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി കഴിക്കുന്നതും രാത്രിയിൽ വിയർക്കുന്നതിന് കാരണമാകും. കൂടാതെ രാത്രിയിൽ വിയർക്കുന്നത് പല രോ​ഗാവസ്ഥകൾക്കും ഒരു സാധാരണ ലക്ഷണമാണ്. അതിൽ ഉൾപ്പെടുന്ന രോ​ഗമാണ് കാൻസർ.

' കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗാവസ്ഥകളുടെ ഒരു സാധാരണ ലക്ഷണമാണ് രാത്രിയിലെ അമിത വിയർപ്പ്. വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും മാറ്റുന്ന രീതിയിൽ എത്തുന്ന രാത്രി വിയർപ്പ് പലപ്പോഴും കൂടുതൽ ഗുരുതരമായ അടിസ്ഥാന രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.  ഇന്ത്യയിൽ സാധാരണമായ ക്ഷയരോഗം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനെ അർത്ഥമാക്കുന്ന ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ അണുബാധകളും കാരണങ്ങളിൽ ഉൾപ്പെടുന്നു...' - ബാംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റൽസിലെ സീനിയർ ഡയറക്ടർ മെഡിക്കൽ - ഓങ്കോളജി & ഹെമറ്റോ-ഓങ്കോളജി ഡോ. നിതി കൃഷ്ണ റൈസാദ പറയുന്നു.

കാൻസറിനെതിരെ പോരാടാൻ ശരീരം ശ്രമിക്കുമ്പോൾ രാത്രി വിയർപ്പിനും ഹോർമോണിലെ മാറ്റവും രാത്രി വിയർപ്പുമായി ബന്ധപ്പെട്ടിരിക്കാമെന്ന് പഠനങ്ങൾ പറയുന്നു. കാൻസറിൽ കാണപ്പെടുന്ന ഹൈപ്പർതേർമിയയും അതിലൊന്നാണ്...- ഫരീദാബാദിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസിലെ എച്ച്ഒഡിയും സീനിയർ കൺസൾട്ടന്റ് ഓങ്കോളജിയുമായ ഡോ.സണ്ണി ജെയിൻ പറയുന്നു. രാത്രിയിൽ അമിതമായി വിയർക്കുന്നത് ചില കാൻസറുകളുടെ പ്രാരംഭ ലക്ഷണമാണ്. ഏതൊക്കെയാണ് ആ കാൻസർ എന്നതാണാണ് പറയുന്നത്...

ലിംഫോമ...

ലിംഫോമ എന്നത് ലിംഫറ്റിക് സിസ്റ്റത്തിന്റെ ഒരു കാൻസറാണ്. രാത്രിയിലെ വിയർപ്പ് ഹോഡ്‌കിൻ ലിംഫോമയുടെയും നോൺ-ഹോഡ്‌കിൻസ് ലിംഫോമയുടെയും ഒരു സാധാരണ ലക്ഷണമാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. 

രക്താർബുദം...

രക്താണുക്കളിലെ കാൻസറാണ് ലുക്കീമിയ. പെട്ടെന്ന് വികസിക്കുന്ന ഒരു തരം രക്താർബുദമായ അക്യൂട്ട് ലുക്കീമിയയുടെ ഒരു സാധാരണ ലക്ഷണമാണ് രാത്രി വിയർപ്പ്.

മെലനോമ...

മെലനോമ എന്നത് ശരീരത്തിൽ എവിടെയും വികസിക്കുന്ന ഒരു തരം ത്വക്ക് കാൻസറാണ്. രാത്രിയിലെ വിയർപ്പ് മെലനോമയുടെ ഒരു സാധാരണ ലക്ഷണമാണ്. 

സ്തനാർബുദം...

സ്തനാർബുദമാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായ അർബുദം. പുരുഷന്മാരിൽ ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ മരണത്തിന്റെ പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. രാത്രിയിലെ വിയർപ്പ് ഈ കാൻസറുകളുടെ ഒരു സാധാരണ ലക്ഷണമാണ്.

മൾട്ടിപ്പിൾ മൈലോമ...

മൾട്ടിപ്പിൾ മൈലോമ എന്നത് പ്ലാസ്മ കോശങ്ങളുടെ കാൻസറാണ്. ഇത് ശരീരത്തെ അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ്. മൾട്ടിപ്പിൾ മൈലോമയുടെ ഒരു സാധാരണ ലക്ഷണമാണ് രാത്രി വിയർപ്പ്. 

Read more  സൂര്യകാന്തി വിത്തിന് ഇത്രയും ​ഗുണങ്ങളോ ? എന്തൊക്കെയാണെന്നല്ലേ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

2024-25 കാലയളവില്‍ 368 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തി, ലക്ഷണങ്ങള്‍ പരിശോധിക്കണം, പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് മന്ത്രി
പേരയ്ക്ക തൊലിയോടെ കഴിക്കുന്നതിൽ പ്രശ്നമുണ്ടോ?