സൂര്യകാന്തി വിത്തിന് ഇത്രയും ​ഗുണങ്ങളോ ? എന്തൊക്കെയാണെന്നല്ലേ...

Published : Aug 02, 2023, 06:00 PM IST
 സൂര്യകാന്തി വിത്തിന് ഇത്രയും ​ഗുണങ്ങളോ ? എന്തൊക്കെയാണെന്നല്ലേ...

Synopsis

മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ സൂര്യകാന്തി വിത്തിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സിങ്ക് വളരെയധികം സഹായിക്കും. 

സൂര്യകാന്തി വിത്തിന് നിസാരമായി കാണേണ്ട. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സൂര്യകാന്തി വിത്ത് ദൈനംദിനം ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു. സൂര്യകാന്തി വിത്തുകളിൽ കാണപ്പെടുന്ന മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതായി   അഡ്വാൻസസ് ഇൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മുടി വളർച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സിങ്ക് വളരെയധികം സഹായിക്കും. സൂര്യകാന്തി വിത്തുകൾ വൈറ്റമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് അത് ഗർഭാവസ്ഥയിൽ സഹായിക്കും. അതുപോലെ മുഖകാന്തി വർധിപ്പിക്കും.

അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം, വീക്കം, അണുബാധ എന്നിവയ്‌ക്കെതിരെ പോരാടുന്നതിലും സെലിനിയം ഒരു പങ്ക് വഹിക്കുന്നു. മാനസികാരോഗ്യം കൈവരിക്കുന്നതിലും വിഷാദം മെച്ചപ്പെടുത്തുന്നതിലും ഈ ധാതു ഒരു പ്രധാന ഭാഗമാണെന്ന് വിദ​ഗ്ധർ പറയുന്നു.

വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യമാണ് സൂര്യകാന്തി വിത്തുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്. വിറ്റാമിൻ ഇ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നിരവധി പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ശക്തമായ ഒരു ആന്റിഓക്‌സിഡന്റ് കൂടിയാണ്.

കൊളസ്‌ട്രോൾ കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതിനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്ന വൈറ്റമിൻ ബി1, ബി 3, ബി 5, ബി 6 എന്നിവ അടങ്ങിയിരിക്കുന്നു. ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ചയെ ചെറുക്കും

സൂര്യകാന്തി വിത്തുകളിലെ നാരുകൾ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന നിയാസിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 3 മൊത്തം കൊളസ്ട്രോൾ നിലയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിലെ വിറ്റാമിൻ ബി 5 എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-സിറ്റോസ്റ്റെറോൾ എന്ന ഫൈറ്റോസ്റ്റെറോൾ സ്തനാർബുദം തടയാൻ സഹായിക്കുന്നു. ഇത് ട്യൂമർ കോശങ്ങളുടെ വളർച്ചയെ തടയുകയും ട്യൂമറിന്റെ വലിപ്പം കുറയ്ക്കുകയും മെറ്റാസ്റ്റാസിസ് തടയുകയും ചെയ്യുന്നു. സൂര്യകാന്തി വിത്തുൾ സാലഡിനൊപ്പമോ സ്മൂത്തിയിലോ ചേർത്ത് കഴിക്കാവുന്നതാണ്.

Read more  ശ്രദ്ധിക്കൂ, കുട്ടികൾക്ക് സ്ഥിരമായി ജങ്ക് ഫുഡ് നൽകിയാൽ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദിവസവും രാവിലെ ഈ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും
‌Health Tips : എപ്പോഴും തണുപ്പ് അനുഭവപ്പെടാറുണ്ടോ? ഈ മൂന്ന് പോഷകങ്ങളുടെ കുറവ് കൊണ്ടാകാം