മഴക്കാലത്ത് എയർ കണ്ടീഷണർ അമിതമായി ഉപയോഗിക്കാറുണ്ടോ? ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്ന ആരോഗ്യപ്രശ്നങ്ങളും മുൻകരുതലുകളും

Published : Jul 13, 2026, 10:31 AM IST
air conditioner

Synopsis

മഴക്കാലത്ത് എയർ കണ്ടീഷണർ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

മഴ ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. മഴയുള്ള ദിവസങ്ങളിൽ വീട്ടിലിരുന്ന് ചൂട് ചായയും പരിപ്പുവടയുമൊക്കെ ഉണ്ടാക്കി കഴിക്കുന്ന ശീലവും ചിലർക്കുണ്ട്. അതുപോലെ തന്നെ ചിലർക്ക് തണുപ്പാണെങ്കിലും മുറിക്കുള്ളിൽ എയർ കണ്ടീഷണർ ഇടാതെ ഇരിക്കാൻ കഴിയില്ല. മഴക്കാലത്ത് എയർ കണ്ടീഷണർ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ശ്വസനസംബന്ധമായ അണുബാധകൾ

എസി മുറികളിലെ വായു വളരെ തണുത്തതും വരണ്ടതുമായിരിക്കും. ഇത് മൂക്കിനെയും തൊണ്ടയെയും അസ്വസ്ഥമാക്കുകയും വൈറസ് ബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എസി ഫിൽട്ടറുകൾ വൃത്തിഹീനമാണെങ്കിൽ പൊടി, പൂപ്പൽ, ബാക്ടീരിയ എന്നിവ വായുവിൽ പടരാൻ ഇത് കാരണമാകും.

അലർജി പ്രശ്നങ്ങൾ

എസി ഫിൽട്ടറുകളിൽ അടിഞ്ഞുകൂടുന്ന പൊടിപടലങ്ങളും പൂപ്പലും വായുവിലൂടെ പടരുമ്പോൾ തുമ്മൽ, മൂക്കടപ്പ്, കണ്ണ് ചൊറിച്ചിൽ, ചുമ എന്നിവ ഉണ്ടാകാം.

ശ്വസന പ്രശ്നങ്ങൾ

തണുത്ത വായു ശ്വസിക്കുന്നത് ആസ്ത്മയോ മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ളവരിൽ ശ്വാസംമുട്ടലും ചുമയും വർദ്ധിപ്പിക്കും.

കണ്ണുകളിലെയും ചർമ്മത്തിലെയും വരൾച്ച

എസി മുറിയിലെ വായു വരണ്ടതാകുന്നതോടെ ചർമ്മം വരളാനും ചുണ്ടുകൾ പൊട്ടാനും കണ്ണുകളിൽ അസ്വസ്ഥത ഉണ്ടാകാനും സാധ്യതയുണ്ട്.

സൈനസ് പ്രശ്നങ്ങൾ

തണുത്ത വായു മൂക്കിൽ അസ്വസ്ഥത ഉണ്ടാക്കുകയും മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. കൃത്യമായി പ്രവർത്തിക്കാത്ത എസികൾ മുറിയിൽ ഈർപ്പവും പൂപ്പലും ഉണ്ടാക്കുന്നത് സൈനസ് പ്രശ്നങ്ങൾ ഗുരുതരമാക്കും.

പേശികളിലെയും സന്ധികളിലെയും വേദന

ദീർഘനേരം തണുത്ത മുറിയിൽ ഇരിക്കുന്നത് പേശികളും സന്ധികളും കടുത്തുപോകാൻ കാരണമാകും. പ്രത്യേകിച്ച് ആർത്രൈറ്റിസ് പോലുള്ള വാതസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരെ ഇത് കൂടുതൽ ബാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ആരോഗ്യം സംരക്ഷിക്കുന്നതിനും ഒപ്പം വൈദ്യുതി ലാഭിക്കുന്നതിനുമായി എസിയിലെ താപനില എപ്പോഴും 24°C മുതൽ 26°C വരെയായി ക്രമീകരിക്കാൻ ശ്രദ്ധിക്കാം.

2. അഴുക്കുപിടിച്ച ഫിൽട്ടറുകളിൽ പൊടിയും പൂപ്പലും അടിഞ്ഞുകൂടുകയും ഇത് മുറിക്കുള്ളിലേക്ക് പടരുകയും ചെയ്യും. അലർജി, ആസ്ത്മ, സൈനസ് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. അതിനാൽ എസി ഫിൽട്ടറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും സർവീസ് ചെയ്യുകയും വേണം.

3. എസി മുറികളിൽ വായുസഞ്ചാരം കുറവായതിനാൽ, ദിവസത്തിൽ കുറച്ചുസമയമെങ്കിലും ജനലുകൾ തുറന്നിട്ട് ശുദ്ധവായു അകത്തേക്ക് കടത്തിവിടാൻ ശ്രദ്ധിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെവി വൃത്തിയാക്കാൻ കോട്ടൺ ബഡ്‌സ് ഉപയോഗിക്കാറുണ്ടോ? ഈ ശീലം നിങ്ങളുടെ ചെവി ഇല്ലാതാകാൻ കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു
ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ