കോൺടാക്ട് ലെൻസ് വെച്ച് ഉറങ്ങിയ യുവതിയുടെ കണ്ണിന് സംഭവിച്ചത്...

Published : May 04, 2019, 10:55 AM ISTUpdated : May 04, 2019, 10:58 AM IST
കോൺടാക്ട് ലെൻസ് വെച്ച് ഉറങ്ങിയ യുവതിയുടെ കണ്ണിന് സംഭവിച്ചത്...

Synopsis

സ്ഥിരമായി കോൺടാക്ട് ലെൻസ് ധരിച്ചുകൊണ്ട് ഉറങ്ങിയ രോഗിക്ക് സംഭവിച്ച ദാരുണാവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഡോക്ടർ പാട്രിക്ക് വോൾമർ. നോർത്ത് കരോലിനയിലാണ് സംഭവം.

കോൺടാക്ട് ലെൻസ് വെച്ച് ഉറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാർന്നുതിന്നു. സ്ഥിരമായി കോൺടാക്ട് ലെൻസ് ധരിച്ചുകൊണ്ട് ഉറങ്ങിയ രോഗിക്ക് സംഭവിച്ച ദാരുണാവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഡോക്ടർ പാട്രിക്ക് വോൾമർ. നോർത്ത് കരോലിനയിലാണ് സംഭവം.

സ്ഥിരമായി കോൺടാക്ട് ലെൻസ്‌വെച്ച് കിടന്നുറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാർന്നുതിന്ന ചിത്രം ഡോക്ടർ തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ  പങ്കുവെച്ചിരിക്കുന്നത്. 'സ്യൂഡോമോണ' എന്ന ബാക്ടീരിയയാണ് യുവതിയുടെ കൃഷ്ണമണി തിന്നതെന്നും ഡോക്ടര്‍ പറയുന്നു. ഫോക്സ് ന്യൂസ് ഉള്‍പ്പടെ വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ആദ്യം വെള്ളപ്പാടപോലെയാണ് കൃഷ്ണമണി മാറിയത്. തുടർന്ന് കണ്ണ് മുഴുവൻ പച്ച നിറമാകുകയായിരുന്നു. കൃഷ്ണമണി ബാക്ടീരിയ ആക്രമണത്തിന് ഇരയായതോടെ ഇവരുടെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടമായ അവസ്ഥയിലാണ്. വേദന ഒഴിവാക്കാൻ മരുന്നുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച ശക്തി തിരികെ ലഭിക്കുന്നത് സംശയമാണെന്ന് ഡോക്ടർ പറയുന്നു.

യുവതി സ്ഥിരമായി കോൺടാക്ട് ലെൻസ് വെച്ച് ഉറങ്ങുമായിരുന്നു. ഇതൊരു പാഠമാകണമെന്നും മൃദുലമായ കോൺടാക്ട് ലെൻസ് പോലും കണ്ണിൽവെച്ച് ഉറങ്ങരുതെന്ന് ഡോക്ടർ നിർദേശിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ, ​കാരണം
ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ