ഇടയ്ക്കിടെ വയറുവേദന വരാറുണ്ടോ? കാരണം ഇതാവാം
ദഹന പ്രശ്നങ്ങളും മലബന്ധവും ഉണ്ടാവുന്നത് സാധാരണമാണ്. വയറു വേദന അനുഭവപ്പെടുമ്പോഴൊക്കെയും ദഹനത്തിന്റെ പ്രശ്നമാണെന്നാണ് പലപ്പോഴും നമ്മൾ കരുതാറുള്ളത്. എന്നാൽ നിരന്തരമായി നിങ്ങൾക്ക് വയറുവേദന വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

അൾസർ
അൾസർ ഉണ്ടാകുമ്പോൾ ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടക്കത്തിൽ തന്നെ ചികിത്സ തേടുന്നതാണ് നല്ലത്.
മലബന്ധം
ശരിയായ ഭക്ഷണക്രമം ഇല്ലെങ്കിൽ ദഹന പ്രശ്നങ്ങളും മലബന്ധവും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലവും വയറുവേദന അനുഭവപ്പെടാം.
വയറിളക്കം
മലബന്ധം ഉണ്ടാവുന്നത് പോലെ തന്നെ വയറിളക്കം വരുമ്പോഴും ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്.
പിത്താശയകല്ല്
ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടുന്നത് പിത്താശയകല്ലിന്റേതും ആകാം. നമ്മുടെ ജീവിതശൈലികളും ശരിയല്ലാത്ത ഭക്ഷണക്രമവുമാണ് ഇതിന് കാരണം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ്
കരളിന് പെട്ടെന്നുണ്ടാകുന്ന വീക്കമാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ്. ഇത് കരളിന്റെ ആരോഗ്യം അവതാളത്തിലാക്കുന്നു. ഇതുമൂലവും നിരന്തരമായി വയറുവേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

