Stones Removed from patient’s kidney : യുവാവിന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 160 കല്ലുകള്‍

Web Desk   | Asianet News
Published : Dec 23, 2021, 02:35 PM ISTUpdated : Dec 23, 2021, 02:55 PM IST
Stones Removed from patient’s kidney : യുവാവിന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 160 കല്ലുകള്‍

Synopsis

വയറ്റിൽ വേദനയോ മൂത്രത്തിൽ നിറവ്യത്യാസമോ കണ്ടാൽ ഉടനെ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നും ഡോ.രാജ്വീർ സിംഗ് പറ‍ഞ്ഞു.   

ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വൃക്കയിൽ നിന്ന് 160 കല്ലുകൾ നീക്കം ചെയ്തു. ഉദയ്പൂരിലെ ആർഎൻടി മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ യൂറോളജിസ്റ്റുകൾ പെർക്യുട്ടേനിയസ് നെഫ്രോലിത്തോട്ടമി (പിസിഎൻഎൽ) ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. 

2 മില്ലിമീറ്റർ മുതൽ 5 സെന്റീമീറ്റർ വരെയാണ് കല്ലുകളുടെ വലിപ്പം.കല്ലിന്റെ പ്രശ്നവുമായി കഴിഞ്ഞ 3-4 വർഷമായി രോഗി പരാതിപ്പെടുന്നുണ്ടെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. സുനിൽ ഗോഖ്രു പറഞ്ഞു. എക്സ്-റേ സമയത്ത് 5-6 കല്ലുകൾ മാത്രമേ കാണാനാകൂ. എന്നാൽ ശസ്ത്രക്രിയ നടത്തിയപ്പോൾ 160 കല്ലുകൾ കണ്ടെത്താനായെന്ന് ശസ്ത്രക്രിയ വിദ​ഗ്ധൻ ഡോ.സുനിൽ ഗോഖ്രു പറഞ്ഞു. 

രോ​ഗിയെ ഈ പ്രശ്നം അലട്ടാൻ തുടങ്ങിയിട്ട് മൂന്നോ നാലോ വർഷം ആയെന്നും അദ്ദേഹം പറഞ്ഞു. കല്ല് ഏതെങ്കിലും ഭാ​ഗത്ത് കുടങ്ങുകയും പിന്നാലെ കൂടുതൽ കല്ലുകൾ രൂപപ്പെടുകയും ചെയ്തുവെന്നും ഡോ.സുനിൽ പറഞ്ഞു. 7 മുതൽ 8 മില്ലിമീറ്റർ വരെയുള്ള കല്ലുകൾ മരുന്നുകൾ വഴി നീക്കം ചെയ്തുവെന്നും ഡോ. സുനിൽ ഗോഖ്രു പറയുന്നു. 

അതേ സമയം, ഇതിലും വലിയ കല്ലുകളിൽ ലിത്തോട്രിപ്സി അല്ലെങ്കിൽ ഓപ്പറേഷൻ ആവശ്യമാണ്. അടുത്തിടെ, RNT-യിൽ സ്ഥാപിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യയായ ലിത്തോട്രിപ്സി ഉപയോ​ഗിച്ച് 100-ലധികം രോഗികളിൽ വൃക്കയിലെ കല്ലുകൾ വിജയകരമായി ചികിത്സിച്ചുവെന്നും അദ്ദേഹം പറയുന്നു.

യൂറോളജി വിഭാഗം മേധാവി ഡോ.സുനിൽ ഗോഖ്രു, ഡോ.അർപിത് ശർമ, അസിസ്റ്റന്റ് പ്രൊഫസർ ഡോ.രാജ്വീർ സിങ്, ഡോ.ഖേംരാജ് മീണ, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.സന്ദീപ് ശർമ എന്നിവർ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷന് ശേഷം രോഗി പൂർണ ആരോഗ്യവാനാണ്. 

വൃക്കയിലെ കല്ല് ഒരു വലിയ പ്രശ്നമാണെന്ന് ഡോ.രാജ്വീർ സിംഗ് പറഞ്ഞു. ധാരാളം വെള്ളം കുടിക്കുക എന്നത് മാത്രമാണ് ഇത് വരാതിരിക്കാനുള്ള പ്രതിവിധി. ഈ പ്രശ്നം ഉണ്ടാകാതിരിക്കാൻ ദിവസവും 3 മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വയറ്റിൽ വേദനയോ മൂത്രത്തിൽ നിറവ്യത്യാസമോ കണ്ടാൽ ഉടനെ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നും ഡോ.രാജ്വീർ സിംഗ് പറ‍ഞ്ഞു. 

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണോ? തിരിച്ചറിയാം ഈ സൂചനകളിലൂടെ...

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം