വായു മലിനീകരണം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നുവോ?

By Web TeamFirst Published Nov 9, 2022, 9:32 PM IST
Highlights

ഉയർന്ന രക്തസമ്മർദ്ദം, പുകയില ഉപയോഗം, മോശം ഭക്ഷണക്രമം എന്നിവയ്ക്ക് ശേഷം മരണനിരക്കിൽ നാലാമത്തെ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഘടകമാണ് വായു മലിനീകരണമെന്ന് വിദ​ഗ്ധർ പറയുന്നു. 

വായു മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മാത്രമല്ല ഇത് ഹൃദയാഘാതത്തിനും കാരണമാകുന്നതായി പഠനം. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി (JACC) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

വിഷവായു കൂടുതലായി ഏൽക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരിൽ രക്തക്കുഴലുകൾ ചുരുങ്ങാൻ ഇടയാക്കും. വായു മലിനീകരണത്തിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ധമനികളെ ഞെരുക്കുന്നതിന് കാരണമാകുമെന്നും ഇത് ഹൃദയാഘാതത്തിന് കാരണമാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

നോൺ ഒബ്‌സ്ട്രക്റ്റീവ് കൊറോണറി ആർട്ടറി ഡിസീസ് ബാധിച്ച 287 രോഗികളെ പഠനം വിശകലനം ചെയ്തു. രോഗികളെ റോമിലെ ഒരു ആശുപത്രിയിൽ കൊറോണറി ആൻജിയോഗ്രാഫിക്ക് വിധേയരാക്കി. കൊറോണറി ധമനികൾ ഹൈപ്പർ റെസ്‌പോൺസീവ് ആണോ എന്ന് പരിശോധിക്കാൻ പങ്കെടുത്തവരിൽ മരുന്ന് കുത്തിവച്ചു.

Nonobstructive coronary artery disease (CAD) ബാധിച്ച 176 (61 ശതമാനം) രോഗികൾക്ക് ഒരു പോസിറ്റീവ് പ്രകോപന പരിശോധന ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. നെഗറ്റീവ് പ്രൊവൊക്കേഷൻ ടെസ്റ്റ് ഉള്ള രോഗികളെ അപേക്ഷിച്ച് പോസിറ്റീവ് പ്രൊവൊക്കേഷൻ ടെസ്റ്റ് ഉള്ള രോഗികൾ പിഎം 2.5, പിഎം 10 എന്നിവയുടെ ഉയർന്ന അളവിലേക്ക് സമ്പർക്കം പുലർത്തുന്നതായി പഠനം പറയുന്നു.

ഞങ്ങളുടെ പഠനം ആദ്യമായി ദീർഘകാല വായു മലിനീകരണവും കൊറോണറി വാസോമോട്ടർ ഡിസോർഡേഴ്സും തമ്മിലുള്ള ബന്ധം കാണിക്കുന്നു. ഇത് മയോകാർഡിയൽ ഇസ്കെമിയ (അഭാവം) നിർണ്ണയിക്കുന്നതിൽ മലിനീകരണത്തിന് സാധ്യമായ പങ്ക് നിർദ്ദേശിക്കുന്നു. ഔട്ട്ഡോർ വായു മലിനീകരണം പ്രതിവർഷം 4.2 ദശലക്ഷം അകാല മരണത്തിലേക്ക് നയിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം, പുകയില ഉപയോഗം, മോശം ഭക്ഷണക്രമം എന്നിവയ്ക്ക് ശേഷം മരണനിരക്കിൽ നാലാമത്തെ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഘടകമാണ് വായു മലിനീകരണമെന്ന് വിദ​ഗ്ധർ പറയുന്നു. 

കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നവരാണോ ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

 

click me!