Asianet News MalayalamAsianet News Malayalam

കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നവരാണോ ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ജനിതകവും പാരിസ്ഥിതികവുമായ അപകട ഘടകങ്ങൾ ഉൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ എഎംഡി അപകടസാധ്യതയെ ബാധിച്ചേക്കാം. അപകടസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ പുകവലി, ഉദാസീനമായ ജീവിതശൈലി, വിട്ടുമാറാത്ത വീക്കം എന്നിവ ഉൾപ്പെടുന്നു.

cholesterol medicines lessen risk of degenerative eye disease of ageing
Author
First Published Nov 9, 2022, 6:30 PM IST

കൊളസ്‌ട്രോൾ മരുന്നുകൾ പ്രായമാകുമ്പോൾ നേത്രരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം. 
കൊളസ്‌ട്രോളിനും പ്രമേഹത്തിനുമായി കഴിക്കുന്ന മരുന്നുകൾ മാക്യുലർ ഡീജനറേഷന്റെ അപകടസാധ്യത കുറയ്ക്കാമെന്ന് പഠനത്തിൽ പറയുന്നു. 

പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ (AMD) കാഴ്ചശക്തിയെ ബാധിക്കുന്ന ഒരു നേത്ര രോഗമാണ്. വാർദ്ധക്യം മാക്യുലയ്ക്ക് കേടുപാടുകൾ വരുത്തുമ്പോൾ ഇത് സംഭവിക്കുന്നു. എഎംഡി ഒരു സാധാരണ അവസ്ഥയാണ്.  ഇത് പ്രായമായവർക്ക് കാഴ്ച നഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണമാണ്. എഎംഡി പൂർണ്ണമായ അന്ധതയ്ക്ക് കാരണമാകില്ല. എന്നാൽ വായിക്കുന്നതും ഡ്രൈവ് ചെയ്യുന്നതും പാചകം ചെയ്യുന്നതും ബുദ്ധിമുട്ടാക്കും.

ലിപിഡ് കുറയ്ക്കുന്ന മരുന്നുകളും പ്രമേഹ വിരുദ്ധ മരുന്നുകളും കുറഞ്ഞ എഎംഡി (age-related macular degeneration) വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (എഎംഡി) ഒരു നേത്രരോഗമാണ്. നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റഡ് സോഴ്‌സിന്റെ അഭിപ്രായത്തിൽ പ്രായമായവരിൽ അന്ധതയ്ക്കുള്ള പ്രധാന കാരണം എഎംഡിയാണ്. ഇത് സാധാരണയായി 55 വയസും അതിൽ കൂടുതലുമുള്ളവരെ ബാധിക്കുന്നു.

ശരീരഭാരം പെട്ടെന്ന് കൂടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇതാണ്

ജനിതകവും പാരിസ്ഥിതികവുമായ അപകട ഘടകങ്ങൾ ഉൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ എഎംഡി അപകടസാധ്യതയെ ബാധിച്ചേക്കാം. അപകടസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ പുകവലി, ഉദാസീനമായ ജീവിതശൈലി, വിട്ടുമാറാത്ത വീക്കം എന്നിവ ഉൾപ്പെടുന്നു. ലിപിഡ് കുറയ്ക്കുന്ന മരുന്നുകൾ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ആൻറി ഡയബറ്റിക് ഡ്രഗ്സ് തുടങ്ങിയ വിവിധ മരുന്നുകൾ എഎംഡിയുടെ വികസനത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനങ്ങൾ പരിശോധിച്ചു.

ഒരു പുതിയ പഠനത്തിൽ ഗവേഷകർ വിവിധ മരുന്നുകളും എഎംഡിയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന പഠനങ്ങളുടെ ഒരു മെറ്റാ അനാലിസിസ് നടത്തി. എൽഎൽഡികളും ആന്റി ഡയബറ്റിക് മരുന്നുകളും എഎംഡിയുടെ കുറഞ്ഞ വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ കണ്ടെത്തി.

' വിവിധ പഠനങ്ങൾ ഉയർന്ന ഓക്സിഡേറ്റീവ് സ്ട്രെസും വർദ്ധിച്ച പൊതുവായ വീക്കവും റിപ്പോർട്ട് ചെയ്തു. ഇത് റെറ്റിനയിലെ നിർദ്ദിഷ്ട സെൽ പ്രവർത്തനങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്നു. ഇത് എഎംഡി വികസനത്തിന് കാരണമാകാം. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ), കൊളസ്ട്രോൾ തുടങ്ങിയ ചില മെറ്റബോളിറ്റുകളുടെ രക്തത്തിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ലിപിഡ് മെറ്റബോളിസത്തെ എൽഎൽഡി തടസ്സപ്പെടുത്തുന്നു. എൽഎൽഡിയും ആന്റി ഡയബറ്റിക് മരുന്നുകളും, പ്രത്യേകിച്ച് മെറ്റ്ഫോർമിൻ, ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ പ്രകടിപ്പിക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...' - സർജിക്കൽ ന്യൂറോ-ഓഫ്താൽമോളജിസ്റ്റും പസഫിക് ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായ ഡോ. ഹോവാർഡ് ആർ. ക്രൗസ് പറഞ്ഞു.

'ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജി' യിൽ പഠനം പ്രസിദ്ധീകരിച്ചു. കൊളസ്ട്രോൾ കുറയ്ക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നുവെന്നും ​ഗവേഷകർ പറയുന്നു. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (AMD) റെറ്റിനയുടെ ഒരു പ്രശ്നമാണ്. റെറ്റിനയുടെ മാക്കുല എന്ന ഭാഗത്തിന് കേടുപാടുകൾ ഉണ്ടാകുമ്പോഴാണ്  ഇത് സംഭവിക്കുന്നത്.

പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios