ആസ്ത്മ ശ്വാസകോശ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ? വിദ​ഗ്ധർ പറയുന്നു

Published : May 06, 2023, 02:34 PM IST
ആസ്ത്മ ശ്വാസകോശ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ? വിദ​ഗ്ധർ പറയുന്നു

Synopsis

ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് ആസ്‍ത്മ പ്രധാന ലക്ഷണങ്ങള്‍. ശരിയായ പരിചരണവും ചികിത്സയും കൊണ്ട് ആസ്ത്മ നിയന്ത്രിക്കാനാകും.  

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ശ്വാസകോശ സംബന്ധമായ അവസ്ഥയാണ് ആസ്ത്മ. ആസ്ത്മ ഒരു അലർജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണിത്. അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. 

ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവയാണ് ആസ്‍ത്മ പ്രധാന ലക്ഷണങ്ങൾ. ശരിയായ പരിചരണവും ചികിത്സയും കൊണ്ട് ആസ്ത്മ നിയന്ത്രിക്കാനാകും.

ശ്വാസകോശ അർബുദം ശ്വാസകോശത്തിൽ ആരംഭിക്കുകയും ലിംഫ് നോഡുകളിലേക്കോ മസ്തിഷ്കം പോലുള്ള ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കോ വ്യാപിക്കുകയും ചെയ്യും. മറ്റ് അവയവങ്ങളിൽ നിന്നുള്ള കാൻസർ ശ്വാസകോശത്തിലേക്കും പടർന്നേക്കാം. 

കാൻസർ കോശങ്ങൾ ഒരു അവയവത്തിൽ നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കുമ്പോൾ അവയെ മെറ്റാസ്റ്റെയ്‌സ് എന്ന് വിളിക്കുന്നു. ശ്വാസകോശ അർബുദത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണ് പുകവലി. ശ്വാസകോശ അർബുദ മരണങ്ങളിൽ 80% മുതൽ 90% വരെ സിഗരറ്റ് വലിക്കുന്നതിന് കാരണമാകുന്നു. സിഗറുകളോ പൈപ്പുകളോ പോലുള്ള മറ്റ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

നോൺ-സ്മോൾ സെൽ ലംഗ് കാൻസർ (NSCLC), സ്മോൾ സെൽ ലംഗ് കാൻസർ (SCLC) എന്നിവയാണ് ശ്വാസകോശ കാൻസറിന്റെ രണ്ട് പ്രധാന ഉപവിഭാഗങ്ങൾ. ശ്വാസകോശ അർബുദത്തിന്റെ ഏറ്റവും സാധാരണമായ തരം NSCLC ആണ്.

ആസ്ത്മയും ശ്വാസകോശ അർബുദവും തമ്മിൽ ബന്ധമുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. ആസ്ത്മ ഇല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ആസ്ത്മ ഉള്ളവർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണെന്നും വഡോദര HCG കാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് വിഭാ​ഗം മേധാവി ഡോ. പിനാകി മഹാതോ പറയുന്നു.

ആസ്ത്മ ശ്വാസകോശ അർബുദത്തിന് കാരണമാകില്ല. എന്നാൽ ആസ്ത്മയുള്ള ആളുകൾക്ക് വിട്ടുമാറാത്ത വീക്കം, ശ്വാസകോശ തകരാറുകൾ എന്നിവ കാരണം ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആസ്ത്മ ഉള്ളവരിൽ ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കുറയ്ക്കാൻ ഇതാ ചില മാർ​ഗങ്ങൾ...

പുകവലി ഉപേക്ഷിക്കുക...

ശ്വാസകോശ കാൻസറിനുള്ള പ്രധാന കാരണം പുകവലിയാണ്. പുകവലി രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും നിങ്ങൾക്ക് ആസ്ത്മ ഉണ്ടെങ്കിൽ ശ്വാസകോശ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുന്നത് ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ആസ്ത്മ ലക്ഷണങ്ങൾ...

ആസ്ത്മ ലക്ഷണങ്ങളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നത് വീക്കം കുറയ്ക്കാനും ശ്വാസകോശത്തിലെ കേടുപാടുകൾ കുറയ്ക്കാനും സഹായിക്കും. ഇത് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. 

പതിവായി വ്യായാമം ചെയ്യുക...

സ്ഥിരമായ വ്യായാമം ശ്വാസകോശത്തിന്റെ പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തും. ഇത് ശ്വാസകോശ അർബുദം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. 

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക...

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശ്വാസകോശ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങളിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രകൃതിദത്തമായി ബ്ലഡ് പ്രഷർ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 പഴങ്ങൾ