മുലയൂട്ടൽ കാൻസർ സാധ്യത കുറയ്ക്കുമോ?

Published : Sep 22, 2023, 11:00 AM ISTUpdated : Sep 22, 2023, 11:18 AM IST
 മുലയൂട്ടൽ കാൻസർ സാധ്യത കുറയ്ക്കുമോ?

Synopsis

മുലയൂട്ടൽ ചിലതരം കാൻസറുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. അതിനൊരു ഉദാഹരണമാണ് സ്തനാർബുദം. മുലയൂട്ടൽ സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി ഗവേഷണ പഠനങ്ങൾ സ്ഥിരമായി കണ്ടെത്തിയിട്ടുണ്ട്. 

മുലയൂട്ടലിന്റെ ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. നവജാത ശിശുക്കൾക്ക് ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണമാണ് മുലപ്പാൽ. നവജാതശിശുവിന്റെ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. 

കുഞ്ഞു ജനിച്ച ഉടൻതന്നെ അമ്മ ചുരത്തുന്ന മുലപ്പാലിനെ ‘കൊളസ്ട്രം’ എന്നു വിളിക്കുന്നു. ഇത് കുട്ടികളുടെ ആദ്യത്തെ മലവിസർജ്ജനം നീക്കം ചെയ്യാനും കുഞ്ഞിന്റെ സെൻസിറ്റീവായ കുടലിനെ സംരക്ഷിക്കാനും സഹായിക്കും. കൊളസ്ട്രത്തിന് കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുമുണ്ട്. കുഞ്ഞിന് ഒരു മാസം പ്രായമാകുമ്പോഴേക്കും അമ്മയ്ക്കും കുഞ്ഞിനുമിടയിലെ ആത്മബന്ധം ശക്തിപ്പെടുത്താൻ ഇത് കാരണമാവും.

മുലപ്പാലിൽ ശിശുവിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന ആന്റിബോഡികൾ മാത്രമല്ല, ആരോഗ്യകരമായ ഗട്ട് മൈക്രോബയോട്ടയെ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഗുണം ചെയ്യുന്ന ബാക്ടീരിയകൾ ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ദോഷകരമായ രോഗകാരികളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, മുലയൂട്ടൽ അമ്മയും കുഞ്ഞും തമ്മിലുള്ള ശക്തമായ വൈകാരിക ബന്ധം വളർത്തുന്നു. 

മുലയൂട്ടൽ കാൻസർ സാധ്യത കുറയ്ക്കുമോ? 

മുലയൂട്ടൽ ചിലതരം കാൻസറുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. അതിനൊരു ഉദാഹരണമാണ് സ്തനാർബുദം. മുലയൂട്ടൽ സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി ഗവേഷണ പഠനങ്ങൾ സ്ഥിരമായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം മുലയൂട്ടുന്നത് സ്തനാർബുദ സാധ്യത 1 ശതമാനം കുറയ്ക്കുമെന്ന് കാൻസർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ, മുലയൂട്ടൽ അണ്ഡാശയ, എൻഡോമെട്രിയൽ അർബുദങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുലയൂട്ടൽ എന്ന പ്രവർത്തനം ഈസ്ട്രജന്റെ പ്രകാശനം തടയുന്നതിലൂടെ അണ്ഡോത്പാദനത്തെ അടിച്ചമർത്താൻ സഹായിക്കുന്നു, ഇത് ഈ അർബുദങ്ങളുമായി ബന്ധപ്പെട്ട ഹോർമോണുകളിലേക്കുള്ള എക്സ്പോഷർ കുറയ്ക്കുന്നു. 

കൂടാതെ, മുലയൂട്ടൽ സ്തനനാളങ്ങളിൽ നിന്നും അണ്ഡാശയങ്ങളിൽ നിന്നുമുള്ള കോശങ്ങളെ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുന്നുവെന്നും അതുവഴി രൂപാന്തരപ്പെട്ട കോശങ്ങൾ വികസിപ്പിക്കാനും മുഴകൾ രൂപപ്പെടാനുമുള്ള സാധ്യത കുറയ്ക്കുന്നതായും വിദ​ഗ്ധർ പറയുന്നു. മുലയൂട്ടൽ കുഞ്ഞുങ്ങൾക്ക് പോഷകങ്ങൾ നൽകുക മാത്രമല്ല, അമ്മമാർക്ക് വിവിധ തരത്തിലുള്ള കാൻസറുകൾക്കെതിരെ ദീർഘകാല സംരക്ഷണ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.

പനിയും ചുമയും തൊണ്ടവേദനയും വന്നാൽ ആൾക്കൂട്ടത്തിൽ പോകില്ലെന്ന് ഉറപ്പ് കൊടുക്കാൻ കഴിയുമോ? കുറിപ്പ് വായിക്കാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ