പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍
പുരുഷന്മാരിൽ സാധാരണയായി കാണുന്ന ക്യാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തുന്ന ചില മാറ്റങ്ങൾ ഇതിന്‍റെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍
പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കും.
സംസ്കരിച്ച മാംസം ഒഴിവാക്കുക
ചുവന്നതും സംസ്കരിച്ചതുമായ മാംസത്തിന്റെ അമിത ഉപയോഗം പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും. പകരം കോഴി, മത്സ്യം, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
പൂരിത കൊഴുപ്പുകൾക്ക് പകരം നട്സ്, വിത്തുകൾ, അവക്കാഡോ, ഒലീവ് ഓയിൽ എന്നിവയിലുള്ള നല്ല കൊഴുപ്പുകൾ ഉപയോഗിക്കുക.
വ്യായാമം പതിവാക്കുക
സ്ഥിരമായ വ്യായാമം ശരീരഭാരം നിയന്ത്രിക്കാനും ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കും. ഇത് പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കും. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
പുകവലിയും മദ്യപാനവും ഒഴിവാക്കുക
പുകവലി പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ തീവ്രത കൂട്ടും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഈ ശീലങ്ങൾക്കൊപ്പം കൃത്യമായ പരിശോധനകളും ഡോക്ടറുടെ ഉപദേശവും തേടേണ്ടതും അത്യാവശ്യമാണ്.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam