
ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലി രോഗമാണ് പ്രമേഹം. ഉദാസീനമായ ജീവിതശെെലിയും തെറ്റായ ഭക്ഷണശീലവുമെല്ലാമാണ് പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുന്നത്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് കറുവപ്പട്ട.
ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കും. ഇത് കോശങ്ങൾ ഗ്ലൂക്കോസ് ആഗിരണം മെച്ചപ്പെടുത്തുക ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹത്തിൽ ഇൻസുലിൻ പ്രതിരോധം ഒരു പ്രധാന ഘടകമാണ്. കറുവപ്പട്ട ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിനും അതുവഴി മെച്ചപ്പെട്ട രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ടൈപ്പ് 2 പ്രമേഹത്തിന് ഭാരം കൂടുന്നതിന് പ്രധാന കാരണമാണ്. എന്നാൽ ഇൻസുലിന് ഷുഗറിനെ തിരിച്ചറിഞ്ഞ് മെറ്റബോളിസം കൃത്യമാക്കാൻ സാധിച്ചാൽ ഭാരം കുറയ്ക്കുകയും ഷുഗർ നില നിയന്ത്രിക്കുകയും ചെയ്യാം.
ശരീരത്തിലെ എൽഡിഎൽ കൊളസ്‌ട്രോളിനെ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്. പ്രമേഹരോഗികളിൽ ഫാസ്റ്റിംഗ് ഷുഗർ കുറയ്ക്കാനും ഇതു സഹായിക്കും. ഇതു പോലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ ഇത് നല്ലതാണ്. അതായത് പ്രമേഹം പലരിലും ഓക്‌സിഡേറ്റീവ് സ്ട്രസുണ്ടാക്കും. ഇത് കോശങ്ങളുടെ നാശത്തിന് കാരണമാകും.
പ്രമേഹരോഗികൾ ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറെ ഗുണകരമായ ഒന്നാണ് ഓട്സും കറുവപ്പട്ടയും. ഓട്സിൽ കറുവപ്പട്ട കൂടി ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്.
ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹമുള്ളവരിൽ ഇൻസുലിൻ പ്രതികരണം നിയന്ത്രിക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കറുവാപ്പട്ടയും ഇഞ്ചിയും യോജിപ്പിച്ച് കുടിക്കുന്നതും ഷുഗർ നില നിയന്ത്രിക്കാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam