പാമോയിൽ ഉപയോ​ഗിച്ചാൽ കൊളസ്ട്രോൾ കൂടുമോ? വിദ​ഗ്ധർ പറയുന്നു

Published : Sep 05, 2026, 10:30 AM IST
palm oil

Synopsis

പാമോയിൽ അമിതമായി ഉപയോഗിക്കുന്നത് ശരീരഭാരം കൂടുന്നതിനും കാരണമായേക്കാം. ഒരേ ബാച്ച് പാം ഓയിൽ തന്നെ പലതവണ ചൂടാക്കി ഉപയോഗിക്കുന്നത് അതിന്റെ ആരോഗ്യപരമായ ഫലങ്ങളിൽ മാറ്റം വരുത്തിയേക്കാം. അപൂർവ്വമാണെങ്കിലും അലർജി ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എണ്ണപ്പനയുടെ കായകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യയോഗ്യമായ സസ്യ എണ്ണയാണ് പാമോയിൽ. കറികളിൽ പാം ഓയിൽ പതിവായി ഉപയോ​ഗിക്കുന്നവരുണ്ട്. ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, നൂഡിൽസ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ ചേർക്കുന്നു. പാമോയിൽ യഥാർത്ഥത്തിൽ ആരോ​ഗ്യത്തിന് ദോഷം ചെയ്യുമോ?

മിക്ക പാമോയിലുകളിലും പാൽമിറ്റിക് ആസിഡിനു പുറമേ ഒലീയിക് ആസിഡ്, ലിനോലീയിക് ആസിഡ്, വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ പാം ഓയിലിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ സന്തുലിതമാക്കാൻ സഹായിച്ചേക്കാം. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ ഇതിന്റെ ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നു.

ട്രൈഗ്ലിസറൈഡുകൾ അടങ്ങിയതാണ് പാമോയിലിന്റെ ഘടന. അതിനാൽ, ഹൃദ്രോഗ സാധ്യതയുള്ളവരും നിലവിൽ ഹൃദ്രോഗമുള്ളവരും ഇതിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. സാച്ചുറേറ്റഡ്, അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ മിശ്രിതവും ഒപ്പം ആന്റിഓക്‌സിഡന്റുകളും പാമോയിലിൽ അടങ്ങിയിട്ടുണ്ടെന്ന് 'വേൾഡ് ജേണൽ ഓഫ് കാർഡിയോളജി'യിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു.

പാമോയിൽ ആരോഗ്യത്തിൽ ചെലുത്തുന്ന കൃത്യമായ സ്വാധീനം, അത് സംസ്കരിച്ച രീതിയെയും വ്യക്തിയുടെ മൊത്തത്തിലുള്ള ഭക്ഷണശീലങ്ങളെയും ആശ്രയിച്ചിരിക്കും. പാമോയിലിലെ കൊളസ്ട്രോളിന്റെ അളവ് പൂജ്യമാണെങ്കിലും ഒരേ എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ചൂടാക്കുന്നതും അതിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കാം.

സംസ്കരിച്ച പാമോയിൽ ദീർഘകാലം ഉപയോഗിക്കുന്നത് ആമാശയത്തിലെയും കുടലിലെയും ആവരണത്തെ (gastrointestinal lining) ബാധിച്ചേക്കാമെന്ന് ദില്ലിയിലെ സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ശുഭം ചൂണ്ടിക്കാട്ടുന്നു.

ഇതിൽ ടോക്കോട്രിയനോളുകൾ, ടോക്കോഫെറോളുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിച്ചേക്കാം. മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ, പാം ഓയിൽ പൂരിത കൊഴുപ്പുകൾക്കൊപ്പം മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും പ്രദാനം ചെയ്തേക്കാം.

ഹൃദയത്തിന്റെ ആരോഗ്യത്തെ പാമോയിൽ ബാധിക്കാമെന്ന് 'അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രിഷൻ' വ്യക്തമാക്കുന്നു. ശുദ്ധീകരിച്ച പാമോയിൽ അടങ്ങിയ പാക്കേജ്ഡ് ഭക്ഷണങ്ങളോ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളോ ദീർഘകാലത്തേക്ക് ഭക്ഷണക്രമത്തിന്റെ ഭാഗമായാൽ, അത് ഉയർന്ന കൊളസ്ട്രോളിന് കാരണമായേക്കാം. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടവർ പാം ഓയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പാം ഓയിലിന് പല പാർശ്വഫലങ്ങളുണ്ട്. പ്രകൃതിദത്തമായി വേർതിരിച്ചെടുക്കുന്ന ഈ കൊഴുപ്പ് വീണ്ടും ഉപയോഗിക്കുമ്പോഴും ശുദ്ധീകരിക്കുമ്പോഴും അത് ആരോഗ്യത്തിന് ഹാനികരമായ ഒരു ഘടകമായി മാറുന്നു എന്നത് മനസ്സിലാക്കേണ്ടതുണ്ട്. ഇവ ആരോഗ്യത്തെ പലവിധത്തിൽ ദോഷകരമായി ബാധിച്ചേക്കാം. ഇത് ശരീരത്തിൽ പൂരിത കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കാനും അതുവഴി 'മോശം കൊളസ്ട്രോൾ' (bad cholesterol) ഉയർത്താനും കാരണമായേക്കാം.

പാമോയിൽ അമിതമായി ഉപയോഗിക്കുന്നത് ശരീരഭാരം കൂടുന്നതിനും കാരണമായേക്കാം. ഒരേ ബാച്ച് പാമോയിൽ തന്നെ പലതവണ ചൂടാക്കി ഉപയോഗിക്കുന്നത് അതിന്റെ ആരോഗ്യപരമായ ഫലങ്ങളിൽ മാറ്റം വരുത്തിയേക്കാം. അപൂർവ്വമാണെങ്കിലും അലർജി ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുന്തിരിയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
നഖങ്ങളെ ബലമുള്ളതും ആരോഗ്യകരവുമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ