
വയറ്റിലെ കൊഴുപ്പ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. ഇത് വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം.
കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയിൽ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്. ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം. എന്നാൽ വയറിനുള്ളിൽ രൂപപ്പെടുന്ന വിസറൽ ഫാറ്റിന്റെ കഥ മറിച്ചാണ്. ഇത് ആന്തരികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്.
അധികസമയവും ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് ശരീരത്തിൽ കൊഴുപ്പ് കൂടുന്നത്. വയറ്റിലെ കൊഴുപ്പ് കളയാൻ ശീലമാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മല്ലിയില ജ്യൂസ്...
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ മല്ലിയില ജ്യൂസായോ അല്ലാതെയോ കഴിക്കാം. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്ന ഘടകങ്ങൾ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് മല്ലിയില ജ്യൂസ് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പപ്പായ...
പപ്പായയെ അത്ര നിസാരമായി കാണേണ്ട. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ പപ്പായ സഹായിക്കുന്നു. പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായ കഴിക്കുന്നതാണ് നല്ലത്. വയറു കുറയ്ക്കാൻ സഹായിക്കുന്ന പാപെയ്ൻ എന്ന എൻസൈം പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായയിൽ ആണ് കൂടുതലായി ഉള്ളത്.
നാരങ്ങയും ചൂടുവെള്ളവും...
ചെറുനാരങ്ങയുടെ നീരും ചൂടുവെള്ളവും കലർത്തി ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.
തേനും തണുത്ത വെള്ളവും...
തേൻ തണുത്ത വെള്ളത്തിൽ കലർത്തി വെറും വയറ്റിൽ ദിവസവും കുടിക്കുക. വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇത് അത്യുത്തമം ആണ്.
നെല്ലിക്ക ജ്യൂസ്...
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ. രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കുടിച്ചാൽ മലബന്ധ പ്രശ്നം തടയാം. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam