
തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിൽ സമ്മർദ്ദവും ഉത്കണ്ഠയും ശരീരത്തെയും മനസ്സിനെയും കീഴടക്കിക്കഴിഞ്ഞു. ഇതിനെ തുടർന്നാണ് കുറഞ്ഞ ലൈംഗികത പ്രശ്നം പലരിലും കണ്ട് വരുന്നത്. ഏകദേശം 50% സ്ത്രീകളും സെക്സിനോട് താൽപര്യക്കുരൃറവ് കാണിക്കുന്നതായി പഠനങ്ങൾ പറയുന്നു.
പുരുഷന്മാരിൽ അഞ്ചിലൊന്ന് പേരും അവരുടെ ലിബിഡോയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്നു. അത് അവരുടെ ബന്ധങ്ങളെ ബാധിക്കുന്നു. ചില ഭക്ഷണങ്ങൾ സെക്സിനോടുള്ള താൽപര്യം കൂട്ടുന്നതായി വിദഗ്ധർ പറയുന്നു.
ന്യൂറോ ട്രാൻസ്മിറ്ററും ഹോർമോണുമായ ഡോപാമിൻ അളവ് വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തിന് മികച്ച ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്.
14 ദിവസത്തേക്ക് ദിവസവും 40 ഗ്രാം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ജേണൽ ഓഫ് പ്രോട്ടിയോമിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സെക്‌സ് ഡ്രൈവിനെ സാരമായി ബാധിക്കുകയും ഉദ്ധാരണക്കുറവിന് കാരണമാകുകയും ചെയ്യുന്ന ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായകമാണ്.
മറ്റ് ഹൃദയാരോഗ്യ ഗുണങ്ങൾക്കൊപ്പം ഡാർക്ക് ചോക്ലേറ്റിൽ ഗണ്യമായ അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായകമാണ്. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോയ്‌ഡുകൾ ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. രക്തയോട്ടം കൂട്ടാൻ സഹായിക്കുന്ന ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ചർമത്തിന് തിളക്കവും നൽകുന്നുവെന്നും ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് വ്യക്തമാക്കുന്നു.
ഡാർക്ക് ചോക്ലേറ്റിൽ കാണുന്ന ഫ്ലേവനോളുകൾ രക്തസമ്മർദം കുറച്ച് ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം കൂട്ടി ഹൃദയാരോഗ്യമേകുന്നു. രക്തക്കുഴലുകളുടെ കട്ടി കുറയാൻ സഹായിക്കുന്ന തിയോബ്രോമിൻ എന്ന ആല്‌ക്കലോയ്ഡ് ഡാർക്ക് ചോക്ലേറ്റിൽ ധാരാളമുണ്ട്.
വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...