Kidneys Health : വൃക്കകളുടെ ആരോ​ഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

Published : Sep 14, 2022, 08:58 AM IST
Kidneys Health : വൃക്കകളുടെ ആരോ​ഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

Synopsis

വൃക്കകളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് നല്ലതാണ്. ഒലിവ് എണ്ണയും മത്സ്യവും ഇലക്കറികളും ഉൾപ്പെടുന്നതാണ് മെഡിറ്ററേനിയൻ ഡയറ്റ് എന്നും ഡോ. ഭണ്ഡാരി പറഞ്ഞു.  

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭക്ഷണക്രമീകരണവുമെല്ലാം വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം.  വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ ശരീരത്തിന്റെ മൊത്തം പ്രവർത്തനവും താളംതെറ്റും. കൃത്യമായ ഡയറ്റിലൂടെ വൃക്കകളുടെ ആരോ​ഗ്യം നിലനിർത്താൻ സാധിക്കും.

വൃക്കകൾ മാലിന്യങ്ങൾ ശരിയായി ഫിൽട്ടർ ചെയ്യാനും പുറന്തള്ളാനും ഹോർമോണുകൾ ഉത്പാദിപ്പിക്കാനും ശരീരത്തെ പ്രാപ്തമാക്കുന്നു. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും പൊതുവായ ക്ഷേമവും നിലനിർത്തുന്നതിന് നമ്മുടെ വൃക്കകളുടെ സംരക്ഷണം നിർണായകമാണ്. കാരണം അവ വിവിധ ഉപാപചയ മാലിന്യങ്ങളിൽ നിന്ന് രക്തം ശുദ്ധീകരിക്കുക മാത്രമല്ല, രക്തസമ്മർദ്ദം നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം നിലനിർത്താനും സാധാരണ നിലയിലാക്കാനും സഹായിക്കുന്ന അവയവങ്ങളാണ്. ഹീമോഗ്ലോബിൻ നമ്മുടെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ നിലനിർത്തുന്നു.

വൃക്കകളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഹൽദ്വാനിയിലെ ഉജാല സിഗ്നസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. എച്ച്എസ്. ഭണ്ഡാരി പറഞ്ഞു. വൃക്കകളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് നല്ലതാണ്. ഒലിവ് എണ്ണയും മത്സ്യവും ഇലക്കറികളും ഉൾപ്പെടുന്നതാണ് മെഡിറ്ററേനിയൻ ഡയറ്റ് എന്നും ഡോ. ഭണ്ഡാരി പറഞ്ഞു.

പ്രമേഹം, രക്തസമ്മർദ്ദം എന്നിവ വൃക്കകളെ നേരിട്ട് ബാധിക്കും. ചിട്ടയായ വ്യായാമവും ജങ്ക് ഫുഡ് ഒഴിവാക്കുന്നതും വൃക്കകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. പ്രമേഹവും രക്തസമ്മർദ്ദവും വർദ്ധിക്കുന്ന സാഹചര്യത്തിൽ വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കൂടാതെ വൃക്കകളുടെ ആരോഗ്യത്തിനായി പതിവായി പരിശോധന നടത്തുകയും വേണം. യൂറിൻ റൊട്ടീൻ & മൈക്രോസ്കോപ്പി, എസ്. ക്രിയാറ്റിനിൻ എന്നീ രണ്ട് ടെസ്റ്റുകൾ നടത്തി വൃക്കകൾ പതിവായി വിലയിരുത്താവുന്നതാണ്.

പഞ്ചസാരയുടെ ഉപയോ​ഗം അമിതമായാൽ വൃക്കയിൽ കല്ലുണ്ടാകാൻ സാധ്യത കൂടുതലാണ്. ​വൃക്കയിൽ കല്ലുള്ളവർ ഗോതമ്പ് തവിട്, പരിപ്പ്, ചീര, ചായ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.  ഇവയിൽ ഓക്സാലിക് ആസിഡിന്റെ സാന്നിധ്യമുള്ളതിനാലാണ് ഈ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കാൻ നിർദേശിക്കുന്നത്. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതും വൃക്കകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. 

ചിട്ടയായ വ്യായാമം രോഗലക്ഷണങ്ങൾ ഗണ്യമായി കുറയ്ക്കുകയും വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് നന്നായി കൈകാര്യം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തില്ലെങ്കിൽ ഡയാലിസിസ് അല്ലെങ്കിൽ ട്രാൻസ്പ്ലാൻറേഷൻ ആവശ്യമായി വന്നേക്കാം. പ്രമേഹവും ഹൈപ്പർടെൻഷനും വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു, നിയന്ത്രിതമല്ലെങ്കിൽ ഏതാനും മാസങ്ങളോ വർഷങ്ങളോ കൊണ്ട് വൃക്കകൾ തകരാറിലാകും. അതിനാൽ, വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ ഈ ജീവിതശൈലി ക്രമക്കേടുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ക്ഷീണം, ബലഹീനത, വിട്ടുമാറാത്ത വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട വേദന തുടങ്ങിയ പൊതുവായ ലക്ഷണങ്ങളും കുറയ്ക്കുന്നുതായി വിദ​ഗ്ധർ പറയുന്നു.

 വെള്ളം കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. കുറഞ്ഞത് ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുക എന്നതാണ് ലക്ഷ്യം. വൃക്കകളിൽ നിന്ന് സോഡിയവും മറ്റ് വിഷവസ്തുക്കളും പുറന്തള്ളാൻ വെള്ളം സഹായിക്കുന്നു, അതുവഴി വൃക്കരോഗ സാധ്യത കുറയ്ക്കുന്നു. 

പി‌സി‌ഒ‌എസ് ഉള്ളവർ ഭാരം കുറയ്ക്കാനായി ചെയ്യേണ്ട കാര്യങ്ങളിതാ...

 

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക