അത്താഴത്തിന് സാലഡ് മാത്രം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

Published : Jul 29, 2026, 01:55 PM IST
Salads

Synopsis

സാലഡ് ആരോഗ്യകരമാണെന്ന് തോന്നാമെങ്കിലും, അതിൽ ചേർക്കുന്ന ഘടകങ്ങൾക്കനുസരിച്ച് അതിലെ കലോറിയുടെ അളവ് ഗണ്യമായി വർദ്ധിച്ചേക്കാം.

അത്താഴത്തിന് സാലഡ് മാത്രം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മികച്ചതായി പലരും കരുതുന്നു. വെള്ളരിക്ക, തക്കാളി, ലെറ്റ്യൂസ് എന്നിവ അടങ്ങിയ സാലഡ് ഭാരം കുറയ്ക്കാൻ സഹായിക്കുമോ? മതിയായ അളവിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയില്ലാതെ പച്ചക്കറികൾ മാത്രം കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്ന് വിദഗ്ധർ പറയുന്നു.

ഭാരം കുറയ്ക്കുമ്പോൾ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും മെറ്റബോളിക് ആരോഗ്യം സംരക്ഷിക്കുന്നതിനും സമീകൃതമായ അത്താഴം അത്യന്താപേക്ഷിതമാണെന്ന് ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. നിഷാന്ത് റൈസാദ പറയുന്നു.

പച്ചക്കറികളും നാരുകളും (fiber) ധാരാളമായി അടങ്ങിയ സാലഡ്, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാവുന്നതാണ്. വെള്ളരിക്ക, തക്കാളി, ലെറ്റ്യൂസ് തുടങ്ങിയ പച്ചക്കറികൾക്ക് കലോറി വളരെ കുറവാണെങ്കിലും, അവ ഭക്ഷണത്തിന് നല്ല അളവും സംതൃപ്തിയും നൽകുന്നു. എന്നാൽ, പച്ചക്കറികൾ മാത്രം അടങ്ങിയ ഒരു പാത്രം സാലഡ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങൾ, പ്രത്യേകിച്ച് പ്രോട്ടീൻ, ലഭിക്കാത്ത അവസ്ഥയുണ്ടാക്കിയേക്കാം.

ദീർഘകാലത്തേക്ക് കലോറി നിയന്ത്രിച്ചുള്ള ഭക്ഷണക്രമം പിന്തുടരുന്നവർക്ക് ഇതൊരു പ്രശ്നമായേക്കാം. അത്താഴത്തിന് സാലഡ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പക്ഷേ അത് കൃത്യമായ ആസൂത്രണത്തോടെയുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമായിരിക്കണം. പേശികളുടെ അളവ് നിലനിർത്തുന്നതിൽ പ്രോട്ടീൻ പ്രധാന പങ്ക് വഹിക്കുന്നു. കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുകയും ഒപ്പം പ്രോട്ടീൻ്റെ അളവ് കുറവായിരിക്കുകയും ചെയ്യുമ്പോൾ, ശരീരത്തിലെ കൊഴുപ്പിനൊപ്പം പേശികളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

പെട്ടെന്ന് കലോറി ഉപഭോഗം കുറയ്ക്കുകയും പ്രോട്ടീൻ്റെ അളവ് കുറച്ചുനിർത്തുകയും ചെയ്താൽ കൊഴുപ്പിനൊപ്പം പേശികളും നഷ്ടപ്പെട്ടേക്കാം. കാലക്രമേണ, ഇത് മെറ്റബോളിസം കുറയ്ക്കാനും ശരീരഭാരം ആഗ്രഹിക്കുന്ന നിലയിൽ നിലനിർത്തുന്നത് കൂടുതൽ പ്രയാസകരമാക്കാനും കാരണമായേക്കാം.

സാലഡ് ആരോഗ്യകരമാണെന്ന് തോന്നാമെങ്കിലും, അതിൽ ചേർക്കുന്ന ഘടകങ്ങൾക്കനുസരിച്ച് അതിലെ കലോറിയുടെ അളവ് ഗണ്യമായി വർദ്ധിച്ചേക്കാം. പച്ചക്കറികളിൽ നിന്നും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനിൽ നിന്നും ലഭിക്കുന്ന പോഷകഗുണങ്ങൾ നൽകാതെ തന്നെ, മയോന്നൈസ്, ക്രീം അടങ്ങിയ ഡ്രെസ്സിംഗുകൾ, ധാരാളം ചീസ്, എണ്ണയിൽ വറുത്ത ടോപ്പിംഗുകൾ, മധുരമുള്ള സോസുകൾ എന്നിവ സാലഡിലെ കലോറി ഗണ്യമായി വർദ്ധിപ്പിക്കും. അതിനാൽ, ശരീരഭാരം കുറയ്ക്കണമെന്നുണ്ടെങ്കിൽ ലളിതമായ ഡ്രെസ്സിംഗുകൾ തിരഞ്ഞെടുക്കുന്നതും കലോറി കൂടിയ ടോപ്പിംഗുകളുടെ അളവ് നിയന്ത്രിക്കേണ്ടതും പ്രധാനമാണ്.

പ്രമേഹം, ഇൻസുലിൻ പ്രതിരോധം അല്ലെങ്കിൽ അമിതവണ്ണം എന്നിവയുള്ളവർക്ക് സമീകൃതമായ സാലഡ് പ്രയോജനകരമായേക്കാം. കാരണം, പച്ചക്കറികളിലെയും നാരുകളിലെയും (fiber) ഘടകങ്ങൾ ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. എന്നിരുന്നാലും,കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. സാലഡിൽ ചേർക്കുന്ന ഡ്രെസ്സിംഗുകളുടെ കാര്യത്തിൽ ആളുകൾ ശ്രദ്ധാലുവായിരിക്കണം. മയോന്നൈസ്, ക്രീം അടങ്ങിയ സോസുകൾ, ചീസ്, എണ്ണയിൽ വറുത്ത ടോപ്പിംഗുകൾ എന്നിവ ചേർക്കുന്നത് ഒഴിവാക്കുക. രാത്രിയിൽ സാലഡ് മാത്രം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു മാർഗ്ഗമല്ലെന്ന് ഓർക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊണ്ട വേദന അകറ്റാൻ ഇഞ്ചി നല്ലതോ?
ആരോഗ്യമുള്ളവരിലും ഹൃദ്രോഗ സാധ്യതയുണ്ട്; ഒരിക്കലും അവഗണിക്കരുതാത്ത 5 ലക്ഷണങ്ങൾ