ഹൈപ്പർതൈറോയിഡിസം അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുമോ?

Published : May 17, 2023, 08:39 PM IST
ഹൈപ്പർതൈറോയിഡിസം അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുമോ?

Synopsis

അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിൽ തൈറോയ്ഡ് ഹോർമോൺ നിർണായക പങ്ക് വഹിക്കുന്നു. ഈ ഹോർമോണിന്റെ കുറവോ അധികമോ ഗുരുതരമായ അസ്ഥി പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ഹൈപ്പർതൈറോയിഡിസം അസ്ഥികളുടെ ആരോഗ്യം കുറയുന്നതിന് കാരണമാകും.

ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോൺ ഇല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം ഉണ്ടാവുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥ അസ്ഥികൾ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിൽ തൈറോയ്ഡ് ഹോർമോൺ നിർണായക പങ്ക് വഹിക്കുന്നു.
ഈ ഹോർമോണിന്റെ കുറവോ അധികമോ ഗുരുതരമായ അസ്ഥി പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ഹൈപ്പർതൈറോയിഡിസം അസ്ഥികളുടെ ആരോഗ്യം കുറയുന്നതിന് കാരണമാകും. ഇത് എല്ലുകൾക്ക് തേയ്മാനം,  ഒടിവുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

അമിതമായ തൈറോയ്ഡ് ഹോർമോൺ ഉത്പാദനം അസ്ഥികളുടെ നഷ്ടം ത്വരിതപ്പെടുത്തും. ഇത് അസ്ഥി ധാതുക്കളുടെ സാന്ദ്രതയിൽ (ബിഎംഡി) ഗണ്യമായ കുറവുണ്ടാക്കും. ഹൈപ്പർതൈറോയിഡിസത്തിൽ അധിക തൈറോയ്ഡ് ഹോർമോണിന് അസ്ഥികളിൽ നിന്ന് കാൽസ്യം പുറന്തള്ളാൻ കഴിയും.

ഇത് എല്ലുകളെ കൂടുതൽ ദുർബലമാക്കുകയും ഒടിവുകൾക്ക് വിധേയമാക്കുകയും ചെയ്യും. പ്രത്യേകിച്ച് നട്ടെല്ല്, ഇടുപ്പ്, എന്നിവയിടങ്ങളിൽ. അതിനാൽ, ഹൈപ്പർതൈറോയിഡിസം ഉള്ള വ്യക്തികൾക്ക് ഓസ്റ്റിയോപൊറോസിസും ഒടിവുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പർതൈറോയിഡിസം മൂലമുണ്ടാകുന്ന അസ്ഥികളുടെ ആരോഗ്യം കുറയുന്നത് തടയാൻ ജീവിതശെെലിയൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

കാൽസ്യം, വിറ്റാമിൻ ഡി എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാണ്. കാൽസ്യം എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്നു. അതേസമയം വിറ്റാമിൻ ഡി ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കാൽസ്യത്തിന്റെ നല്ല ഉറവിടങ്ങളിൽ പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. സൂര്യപ്രകാശം, കൊഴുപ്പുള്ള മത്സ്യം എന്നിവയിൽ നിന്ന് വിറ്റാമിൻ ഡി ലഭിക്കും.

രണ്ട്...

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ പ്രോട്ടീൻ ഒരു പ്രധാന പോഷകമാണ്. എല്ലുകളുടെ പ്രധാന ഘടകമായ കൊളാജൻ രൂപപ്പെടാൻ ഇത് സഹായിക്കുന്നു. പ്രോട്ടീന്റെ നല്ല ഉറവിടങ്ങളിൽ മാംസം, കോഴി, മത്സ്യം, ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.

മൂന്ന്...

മദ്യവും കഫീനും അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങൽ പറയുന്നു. അമിതമായ മദ്യപാനം എല്ലുകളുടെ സാന്ദ്രത കുറയാനും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും. അമിതമായ കഫീൻ ഉപഭോഗം കാൽസ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും. അതിനാൽ, മദ്യത്തിന്റെയും കഫീന്റെയും ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

നാല്...

പുകവലി എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് എല്ലുകളുടെ സാന്ദ്രത കുറയാനും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും. കാൽസ്യം, വൈറ്റമിൻ ഡി എന്നിവ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെയും പുകവലി തടസ്സപ്പെടുത്തുന്നു.അതിനാൽ, എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ പുകവലി ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

അഞ്ച്...

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ചിട്ടയായ വ്യായാമം അത്യാവശ്യമാണ്. നടത്തം, ജോഗിംഗ് തുടങ്ങിയ  വ്യായാമങ്ങൾ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കും. 

Read more  ഒസിഡി പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം