
30 ശതമാനത്തിലധികം അൾട്രാ - പ്രോസസ്ഡ് ഫുഡ് ഉൾപ്പെടുന്ന ദൈനംദിന ഭക്ഷണക്രമം വിഷാദരോഗത്തിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സിൽ പഠനം പ്രസിദ്ധീകരിച്ചു.
ഡീക്കിൻ യൂണിവേഴ്സിറ്റിയിലെയും കാൻസർ കൗൺസിൽ വിക്ടോറിയയിലെയും ഗവേഷകർ 23,000 ഓസ്‌ട്രേലിയക്കാരിൽ അൾട്രാ പ്രോസസ്ഡ് ഫുഡ് ഉപഭോഗവും വിഷാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിച്ചു.
'ഏറ്റവും കൂടുതൽ സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്ന ഓസ്‌ട്രേലിയക്കാർക്ക് ഏറ്റവും കുറഞ്ഞ അളവിൽ കഴിക്കുന്നവരെ അപേക്ഷിച്ച് വിഷാദരോഗത്തിനുള്ള സാധ്യത 23 ശതമാനം കൂടുതലാണ്...' - ഗവേഷകരിലൊരാളായ മെലിസ ലെയ്ൻ പറഞ്ഞു.
അൾട്രാ-പ്രോസസ്ഡ് ഫുഡിന്റെ കൂടുതൽ ഉപഭോഗം വിഷാദരോഗത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. വിഷാദം ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ മാനസിക പ്രശ്നങ്ങളിലൊന്നാണ്. ഇതൊരു പ്രധാന ആരോഗ്യപ്രശ്നമാണ്. കാരണം ഇത് കുറഞ്ഞ ഊർജ്ജം, വിശപ്പ്, ഉറക്കം എന്നിവയിലെ മാറ്റങ്ങൾ, താൽപ്പര്യക്കുറവ് അല്ലെങ്കിൽ സന്തോഷം, ദുഃഖം, കൂടാതെ ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതായി മെലിസ ലെയ്ൻ പറഞ്ഞു.
അൾട്രാ-പ്രോസസ്‌ഡ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും വൻകുടൽ കാൻസറിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും മുമ്പ് നടത്തിയ ചില പഠനങ്ങൾ പറയുന്നു. ഹൃദ്രോഗം, ടൈപ് 2 പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവയ്‍ക്കും അവ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ആളുകളിലെ ദിനംപ്രതിയുള്ള കലോറിയുടെ അളവ് പരിശോധിക്കുമ്പോൾ അതിൽ 15 ശതമാനവും അൾട്ര പ്രോസസ്ഡ് ഭക്ഷണത്തിലൂടെയാണെന്നും പഠനത്തിൽ പറയുന്നു.
അമിതമായി സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ഡിമെൻഷ്യ എന്നിവ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ അപകടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും പഠനത്തിൽ പറയുന്നു.
മുട്ടയുടെ മഞ്ഞ കൊളസ്ട്രോള്‍ കൂട്ടുമോ? ഒഴിവാക്കേണ്ടതുണ്ടോ?