ഉറക്കമില്ലായ്മ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ? ​ഗവേഷകർ പറയുന്നു

Published : Dec 16, 2023, 02:32 PM IST
ഉറക്കമില്ലായ്മ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ? ​ഗവേഷകർ പറയുന്നു

Synopsis

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനം ഊന്നിപ്പറയുന്നു. ഉറക്കമില്ലായ്മ അലട്ടുന്ന ആളുകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 51% കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.    

ഉറക്കമില്ലായ്മ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് സ്‌ട്രോക്കിന്റെ അപകടസാധ്യതയും വർദ്ധിക്കുന്നതായി ​ഗവേഷകർ പറയുന്നു.

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനം ഊന്നിപ്പറയുന്നു. ഉറക്കമില്ലായ്മ അലട്ടുന്ന ആളുകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 51% കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.  

മോശം ഉറക്കം മെറ്റബോളിസവും രക്തസമ്മർദ്ദ നിയന്ത്രണവും ഉൾപ്പെടെയുള്ള അവശ്യ ഫിസിയോളജിക്കൽ പ്രക്രിയകളെ തടസ്സപ്പെടുത്തുന്നു. ഇവയെല്ലാം സ്ട്രോക്ക് അപകടസാധ്യതസുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഉറക്കക്കുറവ് ഉയർന്ന ഹൈപ്പർടെൻഷനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. 

സ്ട്രോക്കിന്റെയും അനുബന്ധ സങ്കീർണതകളുടെയും അപകടസാധ്യത ലഘൂകരിക്കുന്നതിന് നല്ല ഉറക്കം പ്രധാനമാണെന്ന് പഠനം പറയുന്നു. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ വർദ്ധനവിൽ നിന്നാണ് വീക്കം ഉണ്ടാകുന്നത്. വീക്കം ധമനികളിലെ ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ഉറക്കമില്ലായ്മ അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായും ​ഗവേഷകർ പറയുന്നു.

മോശം ഉറക്കമോ രാത്രിയിൽ കുറഞ്ഞ ഉറക്കമോ ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠൻങ്ങൾ ചൂണ്ടിക്കാട്ടുന്നു. മോശം ഉറക്കത്തിന്റെ ഫലമായി കൂടുതൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിക്കുകയും അതുവഴി ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ഉറക്കമില്ലായ്മ മാനസികാരോ​ഗ്യത്തെയും ബാധിക്കാം. ഉറക്കമില്ലായ്മ വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ആര്‍ത്തവ ദിനങ്ങളിലെ വേദനയകറ്റാൻ സ്പെഷ്യൽ ചെമ്പരത്തി ചായ ; റെസിപ്പി

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ