motion sickness : യാത്രയ്ക്കിടെ ഛര്‍ദ്ദി അലട്ടാറുണ്ടോ? ഇവ ശ്രദ്ധിച്ചാൽ മതി

By Web TeamFirst Published Jan 22, 2022, 9:36 AM IST
Highlights

ട്രാവല്‍ സിക്‌നസ്, മോഷന്‍ സിക്‌നസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ അവസ്ഥ ചിലരെ അലട്ടുന്നു. കാറെന്നോ ബസെന്നോ വ്യത്യാസമില്ലാതെ ഇവരെ ഈ പ്രശ്‌നം അലട്ടികൊണ്ടിരിക്കും.

യാത്ര പോകാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കേണ്ട അവസ്ഥയാണ് ചിലർക്ക്. യാത്രയ്ക്കിടെ വില്ലനായി എത്തുന്ന ഛർദ്ദി തന്നെയാണ് പ്രശ്‌നം. ട്രാവൽ സിക്‌നസ്, മോഷൻ സിക്‌നസ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ അവസ്ഥ ചിലരെ അലട്ടുന്നു. കാറെന്നോ ബസെന്നോ വ്യത്യാസമില്ലാതെ ഇവരെ ഈ പ്രശ്‌നം അലട്ടികൊണ്ടിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ യാത്രയ്ക്കിടയിലെ ഛർദ്ദി ഒഴിവാക്കാം.

ഒന്ന്...

കാർ ആയാലും ബസ് ആയാലും വിൻഡോ സീറ്റിൽ ഇരിക്കുക. നല്ല കാറ്റ് ലഭിക്കുമ്പോൾ മോഷൻ സിക്ക്‌നെസ്സിനുള്ള സാധ്യത കുറയും.

രണ്ട്...

യാത്രകളിൽ ബുക്ക് വായിക്കുന്ന ശീലമൊക്കെ മാറി ഇപ്പോൾ മൊബൈൽ നോക്കി ഇരിക്കുന്ന ശീലമാണ് ഏവർക്കുമുള്ളത്. ഇത് രണ്ടും യാത്രകളിൽ ചെയ്യാതിരിക്കുക. 

മൂന്ന്...

യാത്ര പുറപ്പെടുന്നതിന് തൊട്ടു മുമ്പ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. മിതമായ രീതിയിലുള്ള ആഹാരക്രമമാണ് നല്ലത്. ഹൈറേഞ്ച് യാത്രകളിലാണ് ഇത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്.

നാല്...

ബസ് യാത്രയിൽ അധികം കുലുക്കം അനുഭവപ്പെടാത്ത സ്ഥലത്ത് സീറ്റ് പിടിക്കുക. ഏറ്റവും പിന്നിൽ പോയി ഇരിക്കാതിരിക്കുക. മധ്യഭാഗത്തുള്ള വിൻഡോ സീറ്റുകളിലിരിക്കുന്നതാണ് നല്ലത്. 

അഞ്ച്...

പാട്ട് കേൾക്കൽ, സഹയാത്രികരുമായി സംസാരിക്കൽ എന്നിവ മോഷൻ സിക്ക്‌നെസ്സ് അകറ്റും. സ്വയം ഡ്രൈവ് ചെയ്യുന്നത് മോഷൻ സിക്ക്‌നെസ്സിനെ അകറ്റാനുള്ള നല്ലൊരു വഴിയാണ്. 

ആറ്...

യാത്രയിൽ ഛർദ്ദിയുടെ പ്രശ്‌നമുള്ളവർ കാർ യാത്രയിൽ പരമാവധി എസി ഉപയോ​ഗിക്കാതിരിക്കുക. ഗ്ലാസ് തുറന്നിട്ട് യാത്ര ചെയ്യാൻ ശ്രദ്ധിക്കുക. പുറത്തെ കാറ്റ് മുഖത്തടിക്കുന്ന രീതിയിൽ ഇരുന്നാൽ നല്ലതാണ്. കഠിനമായ മണമുള്ള എയർ ഫ്രഷ്‌നറുകളും ഉപയോഗിക്കാതിരിക്കുക. 

Read more :  ലക്ഷണങ്ങളില്ലാതെ കൊവിഡ് പിടിപെട്ടാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് കരുതല്ലേ...

click me!