‌മുടികൊഴിച്ചിൽ കുറയ്ക്കാൻ കഞ്ഞിവെള്ളം ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

By Web TeamFirst Published Feb 7, 2021, 10:59 AM IST
Highlights

കഞ്ഞിവെള്ളം മുടിയ്ക്ക് മാത്രമല്ല ചർമ്മത്തിനും മികച്ചതാണ്. കഞ്ഞിവെള്ളം മുഖത്തിന് തിളക്കം കൂട്ടാൻ സഹായിക്കുന്നു. 

മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്.  മുടികൊഴിച്ചിൽ, താരൻ എന്നിവ കുറയ്ക്കാൻ കഞ്ഞിവെള്ളം മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. കഞ്ഞിവെള്ളം ഉപയോ​ഗിച്ച് തലമുടി വെറുതെ കഴുകിയിട്ട് കാര്യമില്ല..

ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവയിട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റ് വച്ചതിന് ശേഷം കഴുകി കളയുക. കഞ്ഞിവെള്ളത്തിന്റെ മണമിഷ്ടമല്ലെങ്കിൽ ചെമ്പരത്തി താളിയോ ഷാംപൂവോ ഇതിന് ശേഷം ഉപയോഗിക്കാം.

 

 

കഞ്ഞിവെള്ളം മുടിയ്ക്ക് മാത്രമല്ല ചർമ്മത്തിനും മികച്ചതാണ്. കഞ്ഞിവെള്ളം മുഖത്തിന് തിളക്കം കൂട്ടാൻ സഹായിക്കുന്നു. ആദ്യം അൽപം കഞ്ഞിവെള്ളം എടുക്കുക. ഒരു കോട്ടൺ തുണി കഞ്ഞിവെള്ളത്തിൽ മുക്കിയെടുത്ത നനച്ച ശേഷം മുഖത്ത് മെല്ലെ തേയ്ച്ചു പിടിപ്പിക്കാം. ഇതൊരു ടോണർ പോലെ കണ്ടാൽ മതിയാകും. മുഖത്തുണ്ടാകുന്ന കരുവാളിപ്പുകളെ അകറ്റാൻ മികച്ചൊരു മരുന്നാണ് ഇത്.
 

click me!